Tuesday, February 18, 2025 4:40 pm

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. കോഴിക്കോട് ഉള്ളിയേരി സ്വദേശി വിഷ്ണു പ്രസാദിനെയാണ്(വിക്കി-28) പന്തീരാങ്കാവ് പോലീസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍ സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പാലാഴിയിലെ ഫ്‌ളാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ചതി മനസ്സിലാക്കിയ പരാതിക്കാരി പിന്നീട് ഇയാളുടെ ആവശ്യങ്ങള്‍ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ യുവതിയുടെ നഗ്‌ന ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയ വിഷ്ണു പരാതിക്കാരിയെ വീണ്ടും ഇതേ ഫ്‌ളാറ്റിലും മറ്റൊരു ഫ്‌ളാറ്റിലും എത്തിച്ച് നിരവധി തവണ പീഡനത്തിനിരയാക്കി.

പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുത്തുന്ന മോശമായ സന്ദേശങ്ങള്‍ പലര്‍ക്കും അയച്ചു കൊടുത്തതായും പരാതിയുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് മുങ്ങിയ പ്രതി കോഴിക്കോട് ബീച്ച് പരിസരത്തുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിക്കുകയായിരുന്നു. ഫറോക്ക് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ അരുണ്‍കുമാര്‍ മാത്തറ, എസ്‌സിപിഒമാരായ വിനോദ്, മധുസൂദനന്‍ മണക്കടവ്, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖില്‍ ബാബു എന്നിവരും പന്തിരാങ്കാവ് സ്റ്റേഷനിലെ എഎസ്‌ഐ നിധീഷ്, എസ്‌സിപിഒ പ്രമോദ്, സിപിഒമാരായ കപില്‍ദാസ്, മനാഫ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ വിഷ്ണുവിനെ റിമാന്റ് ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാക് ചാര സംഘടനയ്ക്ക് വിവരങ്ങൾ കൈമാറി ; 2 പേർ അറസ്റ്റിൽ

0
ബെംഗളൂരു: കാർവാർ നാവിക താവളത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ...

മഹാത്മാ ഗാന്ധി മതേതരത്വത്തിന്‍റെ ശില്‍പി : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : മതേതരത്വത്തിന്‍റെ ശില്‍പിയായിരുന്നു മഹാത്മാ ഗാന്ധിയെന്നും രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും...

ഹരിപ്പാട് നഗരസഭയില്‍ എൽ.ഡി.എഫ്. കൗൺസിലർമാർ കുത്തിയിരിപ്പ് സമരംനടത്തി

0
ഹരിപ്പാട് : ഒന്നരമാസമായി സാന്ത്വനപരിചരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് ഹരിപ്പാട് നഗരസഭയിലെ...

കേന്ദ്ര-സംസ്ഥന സര്‍ക്കാരുകളുടെ പ്രവാസികളോടുള്ള അവഗണന നീതീകരിക്കാനാവാത്തത് : അഡ്വ. പഴകുളം മധു

0
പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന ബജറ്റുകളില്‍ പെന്‍ഷന്‍ പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കാതെ പ്രവാസികളെ...