പത്തനംതിട്ടയില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയില്‍ 28 കാരിയെ ജ്യൂസില്‍ മയ്ക്ക് മരുന്ന് നല്‍കി ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രാത്രിയിലാണ് അറസ്റ്റ് നടന്നത്. ഓട്ടോ ഡ്രൈവറായ വിനോദിനെയാണ് പിടികൂടിയത്. ഫെബ്രുവരി 15 നാണ് പീഡനം നടന്നത്‌. അതിന് ശേഷം യുവതിയുടെ നഗ്ന ചിത്രങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് കാണിച്ച് ഭയപ്പെടുത്തിയും യുവതിയെ പീഡനത്തിന് ഇരയാക്കി. ഇതിനിടെയില്‍ പ്രതിയുടെ ഭാര്യയോട് യുവതി കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ കൂടിയായ പ്രതി ഇരയായ യുവതിയെ ലോറിയില്‍ കയറ്റി പല സ്ഥലങ്ങളിലും കൊണ്ടുപോയി മര്‍ദ്ദിച്ചു. ഇതും പോലീസില്‍ പരാതി നല്‍കിയിരുന്നു.

സ്ഥിരമായി ഇരയുടെ വീട്ടില്‍ യാത്ര പോകുവാന്‍ ഓട്ടോറിക്ഷയുമായി വിനോദ് എത്തുമായിരുന്നു. കഴിഞ്ഞ ദിവസം യുവതി വസ്ത്രശാലയിലേക്ക് പോകാന്‍ വിനോദിനെ ഫോണില്‍ വിളിച്ചപ്പോള്‍ ഇയാള്‍ യുവതിയുടെ വീട്ടില്‍ എത്തുകയും ലൈസന്‍സ് മറന്നുപോയി എന്ന് കളവ് പറഞ്ഞ് ഇതെടുക്കുവാനെന്ന വ്യാജേന ഇയാളുടെ വീട്ടില്‍ എത്തുകയും വീട്ടില്‍ എത്തിയ ശേഷം യുവതിയെ ജ്യൂസില്‍ മയക്ക് മരുന്ന് നല്‍കി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കേസെടുത്ത അടൂര്‍പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന്റെ ഓടുപൊളിച്ച് അകത്തുകടന്ന് ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചു ; പക്ഷേ പണികിട്ടി

0
മലപ്പുറം: വണ്ടൂര്‍ പോരൂര്‍ കരുവാറ്റക്കുന്ന് കക്കുണ്ടില്‍ വീടിന്‍റെ ഓട് പൊളിച്ച് മോഷണം....

രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ

0
കൊല്ലം: രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി...

എസ്.കെ.ഇ.പി.ഡബ്ല്യു.എസ് പ്രവർത്തനോദ്ഘാടനവും ആചാര്യൻ എസ്.കെ രാഘവൻ അനുസ്മരണവും സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ

0
കൊല്ലം: സിദ്ധനർ-കുറവർ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി (എസ്.കെ.ഇ.പി.ഡബ്ല്യു.എസ്)...

പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കം ; ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു

0
ന്യൂഡൽഹി : സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു....