വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒരുകോടി രൂപ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ചോക്കോവൈറ്റ് ചോക്ലേറ്റ് കമ്പനിയുടെ പേരിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിലെ ഏകദേശം നൂറോളം പേരിൽ നിന്നായി ഒരു കോടി രൂപയോളം തട്ടിച്ച പ്രതികള്‍ പിടിയില്‍. ആലപ്പുഴ പുറക്കാട് പഞ്ചായത്ത് പതിനേഴാം വാർഡിൽ പുതുവൽ വീട്ടിൽ വിഷ്ണു (32), പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് കരൂർ മുറി നടുവിലേ പറമ്പ് വീട്ടിൽ ദേവനന്ദു (21) എന്നിവരെയാണ് പുന്നപ്ര പോലീസ് ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾക്കെതിരെ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നു. പ്രതികൾ ആലപ്പുഴയിലേക്ക് വരുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതായി എമിഗ്രേഷൻ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. അന്വേഷണ സംഘത്തിൽ എസ്.ഐ രാകേഷ് ആര്‍.ആര്‍, എസ്.ഐ വിനോദ് കുമാർ, എ.എസ്.ഐ അൻസ്, സി.പി.ഒമാരായ ഷഫീഖ് മോൻ, മുഹമ്മദ് സഹിൽ, എന്നവർ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ അമ്പലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട’ ; താക്കീതുമായി സി പി എം ആലപ്പുഴ ജില്ല...

0
ചേർത്തല : പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ...

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...