മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം ; നടൻ രൺബീർ കപൂറിനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

മുംബൈ : മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം രൺബീർ കപൂറിനും കുടുംബാംഗങ്ങൾക്കുമെതിരെ പരാതി. മുംബൈ സ്വദേശിയാണ് ഘട്‌കോപ്പർ സ്റ്റേഷനിൽ പരാതി നൽകിയത്. പോലീസ് ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം രൺബീർ കപൂറും ഭാര്യ ആലിയ ഭട്ടും ക്രിസ്മസ് ആഘോഷിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. രൺബീർ കേക്കിൽ മദ്യം ഒഴിച്ച് കത്തിക്കുന്നതും, ‘ജയ് മാതാ ദി’ എന്ന് പറയുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഇത് കേട്ട് അവിടെ കൂടിയിരുന്നവരെല്ലാം ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ വീഡിയോ വൈറലായതിന് പിന്നാലെയാണ് താരത്തിനെതിരെ പോലീസിൽ പരാതി ലഭിച്ചിരിക്കുന്നത്.

മുംബൈ സ്വദേശി സഞ്ജയ് തിവാരിയാണ് അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവർ മുഖേന ഘട്‌കോപ്പർ പോലീസിൽ പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാണ് താരത്തിനെതിരെയുള്ള ആരോപണം. ഹിന്ദുമതത്തിൽ ‘തീ’ യെ അഗ്നി ദേവനായി ആരാധിക്കുന്നു. നടനും കുടുംബാംഗങ്ങളും ബോധപൂർവം മറ്റൊരു മതത്തിന്റെ ആഘോഷത്തിൽ ഹിന്ദുമതത്തെ അപമാനിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. മദ്യം ഒഴിച്ച് കേക്ക് കത്തിക്കുകയും ‘ജയ് മാതാ ദി’ എന്ന് വിളിക്കുകയും ചെയ്തത് ഹിന്ദു മതത്തെ അവഹേളിക്കുന്നതിന് വേണ്ടിയാണെന്നാണ് ആരോപണം. പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേതൃത്വത്തിന്റെ നിർണായക ഇടപെടൽ ; സമസ്ത ലീഗ് അനുകൂലവിഭാഗത്തിന്റെ വഖഫ് വിശദീകരണസമ്മേളനം മാറ്റി

0
മലപ്പുറം : വഖഫ്‌ ബോർഡ് വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ...

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...