ഏഴ് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊഴിയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് ക്ഷേത്ര മോഷണങ്ങൾ നടത്തിയ പ്രതി എട്ടാമത്തെ ക്ഷേത്ര മോഷണത്തിൽ പിടിയിലായി. പൊഴിയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ക്ഷേത്ര മോഷണങ്ങൾ പതിവായിരുന്നു. ഒരു മാസത്തിനുള്ളിലാണ് ഏഴ് ക്ഷേത്രങ്ങളിൽ മോഷണo നടന്നത്. എട്ടാമത്തെ ക്ഷേത്ര മോഷണ ശ്രമത്തിൽ കള്ളൻ പൊഴിയൂർ പോലീസിന്റെ പിടിയിലാവുകയായിരുന്നു. കഴിഞ്ഞ  ദിവസം രാത്രി കാരോട് പൊൻകുഴി ഭൂതത്താൻ ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പൊഴിയൂർ സ്വദേശിയായ നടരാജൻ (42) പിടിയിലായത്. ഒരു മാസത്തിനുള്ളിൽ പൊഴിയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ഏഴ് ക്ഷേത്രങ്ങളിലാണ് മോഷണം നടത്തിയത്.

ഏഴ് മോഷണരീതിയും ഓരോ രീതിയിലാണ്. കൈയ്യിൽ മോഷണത്തിനായി ആയുധങ്ങൾ ഒന്നും മുൻകൂട്ടി കരുതില്ല എന്നത് ആണ് പ്രതിയുടെ പ്രത്യേകത. പകരം സമീപത്ത് നിന്നും കരിങ്കല്ലെടുത്ത് വാതിൽ തകർത്ത് മോഷണം നടത്തുന്നതാണ് പ്രതിയുടെ  രീതിയെന്ന് പോലീസ് പറഞ്ഞു. പൊഴിയൂർ മേഖലയിൽ ക്ഷേത്ര മോഷണം തുടർക്കഥ ആയതോടെയാണ് പോലീസ് പട്രോളിംഗ് ശക്തമാക്കാൻ തീരുമാനിച്ചത്. പോലീസ് സംഘങ്ങൾ രാത്രി  ഒരു മണിക്ക് ശേഷം ക്ഷേത്രങ്ങൾ  കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കള്ളൻ പിടിയിലായത്. മറ്റ് ഏഴ് ക്ഷേത്രങ്ങളിലും മോഷണം നടത്തിയത് താനാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...