കുഞ്ഞുമായി യുവതി പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവം ; ഭര്‍ത്താവും കുടുംബവും കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

വയനാട് : വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ പ്രതികള്‍ കീഴടങ്ങി. മരിച്ച ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, പിതാവ് ഋഷഭരാജന്‍, അമ്മ ബ്രാഹ്‌മിലി എന്നിവരാണ് കീഴടങ്ങിയത്. ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദനം എന്നീ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഈ മാസം 13നാണ് ദര്‍ശന 5 വയസുള്ള മകള്‍ ദക്ഷയുമായി വെണ്ണിയോട് പുഴയില്‍ ചാടിയത്. ഇതിന് പിന്നാലെ ദര്‍ശനയുടെ ഭര്‍ത്താവും കുടുംബവും ഒളിവില്‍ പോയിരുന്നു. ദര്‍ശന മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. വിവാഹം കഴിഞ്ഞ് ആറു മാസത്തിന് ശേഷം ഭര്‍തൃഗൃഹത്തില്‍ നിന്ന് മകള്‍ കൊടിയപീഡനം ഏല്‍ക്കേണ്ടിവന്നതെന്ന് ദര്‍ശനയുടെ കുടുംബം ആരോപിച്ചിരുന്നു. യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നും ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. ഭര്‍ത്താവിന്റെ അച്ഛന്‍ ദര്‍ശനയെ അസഭ്യം പറയുന്നതും ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടുന്നതുമായ സംഭാഷണം വീട്ടുകാര്‍ പുറത്തുവിട്ടിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃപ്രയാർ കുഴൽപ്പണക്കവർച്ച ; ഒരാൾ പിടിയിൽ

0
പാലക്കാട് : തൃപ്രയാറിൽ കാർ യാത്രക്കാരായ നാലംഗ സംഘത്തെ ആക്രമിച്ച് 16...

നീറ്റ് പുനഃപരീക്ഷയ്ക്ക് മുമ്പ് വീണ്ടും ആത്മഹത്യ ; ഹൈദരാബാദിൽ വിദ്യാർത്ഥി ജീവനൊടുക്കി

0
ഹൈദരാബാദ് : നീറ്റ് പുനഃപരീക്ഷ നടക്കുന്നതിന് മുമ്പ് വീണ്ടും വിദ്യാർത്ഥി ആത്മഹത്യ....

മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ആർമി ‘ലഫ്റ്റനന്റ് കേണൽ’ പോലീസ് പിടിയിൽ

0
പനാജി: നിരോധിത തീവ്രവാദ സംഘടനയായ മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ പ്രമുഖ...

തത്തമംഗലം ലൈഫ് ഫ്ലാറ്റ് അഴിമതിയില്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്ന് ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്‍

0
പാലക്കാട്: തത്തമംഗലം ലൈഫ് ഫ്ലാറ്റ് അഴിമതിയില്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്ന് ചിറ്റൂര്‍...