മലയാലപ്പുഴയിൽ പ്രധാന അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതിയെ റിമാന്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി: മലയാലപ്പുഴയിൽ പ്രധാന അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച സംഭവത്തിൽ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. മലയാലപ്പുഴ കോഴികുന്നം കെ.എച്ച്.എം.എൽ.പി.എസിലെ പ്രധാന അധ്യാപിക ​ഗീതാ രാജാണ് പരാതിക്കാരി. സംഭവത്തിൽ പ്രദേശവാസിയായ വിഷ്ണു നായരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച വൈകീട്ട് 3.45-നാണ് സംഭവം. സ്കൂളിൽ പി.ടി.എ യോ​ഗം കഴിഞ്ഞ ഉടനെ പ്രതി വിഷ്ണു നായർ ബഹളംവെച്ചുകൊണ്ട് വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ​ഗീതാ രാജ് പറഞ്ഞു. കഴിഞ്ഞ ജൂണിലും സമാന സംഭവമുണ്ടായിരുന്നു. അന്ന് പോലീസിലും പഞ്ചായത്തിലും വനിതാസെല്ലിലുമെല്ലാം പരാതി നൽകിയിരുന്നു. യുവാവിന് എന്തോ പ്രശ്നമുള്ളതിനാൽ നടപടി സ്വീകരിക്കാനാകില്ലെന്നായിരുന്നു അവരുടെ നിലപാട്. ബുധനാഴ്ച ഇയാൾ വീണ്ടും എത്തിയപ്പോൾ പോലീസിനെ വിളിച്ചുകാര്യം പറഞ്ഞു. അധ്യാപിക അടിയേറ്റ് വീണതോടെ കുട്ടികൾ ബഹളംവെച്ചു. പിന്നീട് പോലീസ് സ്ഥലത്തെത്തി ഇയാളെ കൊണ്ടുപോകുകയായിരുന്നു. മുമ്പ് പ്രതി ഇതേ സ്കൂളിൽ പഠിച്ചതാണെന്നും വർഷങ്ങൾക്ക് ശേഷം ജൂണിൽ വന്ന് ബഹളംവെച്ചപ്പോഴാണ് ഇയാളെ പിന്നീട് കാണുന്നതെന്നും അധ്യാപിക പറഞ്ഞു. കണ്ണിന് പരിക്കേറ്റ ​ഗീതാ രാജ് പത്തനംതിട്ടയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ ചികിത്സതേടിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി...

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന്...

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...