കവർച്ചക്കേസിൽ ശിക്ഷ വിധിക്കപെട്ട ശേഷം മുങ്ങിയ പ്രതി 15വർഷത്തെ ഒളിവു ജീവിതത്തിനൊടുവിൽ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കവർച്ചക്കേസിൽ ശിക്ഷ വിധിക്കപ്പെട്ട ശേഷം മുങ്ങിയ പ്രതി 15വർഷത്തെ ഒളിവു ജീവിതത്തിനൊടുവിൽ തമിഴ്നാട്ടിൽ നിന്നു പോലീസിന്‍റെ പിടിയിലായി. പാണ്ടനാട് കീഴ്‌വൻവഴി കണ്ടത്തിൽ പറമ്പിൽ മനോജിനെയാണ് (ബിനു48) പോലീസ് അറസ്റ്റ് ചെയ്തത്. 2007 മാർച്ച് 31ന് പാലമേൽ മുതുകാട്ടുകര ആർടി വർഗീസിനെ ബൈക്ക് തടഞ്ഞു നിർത്തി വടിവാൾ കാട്ടി ഭീഷണിപെടുത്തി പണവും മൊബൈൽഫോണും സ്വർണമോതിരവും കവർച്ച ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് മനോജ്. ശിക്ഷ വിധിക്കപ്പെട്ടെങ്കിലും 2009 മുതൽ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിൽ കഴിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട് തിരുപ്പൂർ അവിനാശി ഭാരതി നഗറിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മനോജിനെതിരെ മാന്നാർ, ചെങ്ങന്നൂർ, വീയപുരം, വെൺമണി പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകൾ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ എ നസീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്ഐ ബിജെ ആന്റണി, സീനിയർ സിപിഒ എസ് റഹീം, സിപിഒ പിജെ സതീഷ് എന്നിവ‌രടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹൈവേകളിൽ സുരക്ഷ ശക്തമാക്കുന്നു; 10 മിനിറ്റ് സമയപരിധി പാലിക്കാത്ത ആംബുലൻസുകൾക്ക് 10,000 രൂപ പിഴ

0
ന്യൂഡല്‍ഹി: ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശവുമായി ദേശീയപാത...

ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സ്പെഷ്യൽ സെൽ രൂപീകരിച്ചു : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം...

ലോക്സഭയിൽ മലയാളപ്പാട്ടുമായി സുരേഷ് ഗോപി

0
ന്യൂഡൽഹി : കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കുന്ന ബിൽ...

ആർജി കർ ബലാത്സംഗ കേസ് ; മുൻ തൃണമൂൽ എംഎൽഎ രണ്ട് വർഷത്തിന് ശേഷം...

0
കൊൽക്കത്ത: രാജ്യവ്യാപകമായി പ്രതിഷേധം ഇളക്കിവിട്ട ആർജി കർ മെഡിക്കൽ കോളജ്...