ഇൻസ്റ്റഗ്രാം വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ കരസ്ഥമാക്കി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഇൻസ്റ്റഗ്രാം വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ കരസ്ഥമാക്കി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഷെമീർ അലിയാണ് കൊല്ലം അഞ്ചൽ പോലീസിന്‍റെ പിടിയിലായത്. അഞ്ചൽ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സഞ്ജു എന്ന പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ കൈക്കലാക്കിയിരുന്നത്. വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ് രാമനാട്ടുകര സ്വദേശിയായ ഷെമീർ അലി. വിവാഹ വാഗ്ദാനം നൽകിയാണ് അഞ്ചൽ സ്വദേശിനിയായ പെൺകുട്ടിയുടെ ചിത്രങ്ങൾ കൈക്കലാക്കിയത്.

തന്‍റെ സുഹൃത്തുമായി ഷെമീർ അലി പ്രണയത്തിലാണെന്ന വിവരം മനസിലാക്കി പെണ്‍കുട്ടി ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചു. ഇതോടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയിലേക്ക് കടന്നു. മാനസികമായി തളർന്ന പെൺകുട്ടി വിവരം വീട്ടുകാരോട് പറഞ്ഞു. തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകി. പിന്നാലെ ഷെമീർ അലിയെ അഞ്ചൽ പോലീസ് രാമനാട്ടുകരയിൽ നിന്ന് പിടികൂടി. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുപ്പത്തോളം കുട്ടികളെ ഇയാൾ ഇരയാക്കിയതായി പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ

0
ഡൽഹി: പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക്...

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

0
ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം...

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...