പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വര്‍ഷവും ഒരു മാസവും കഠിനതടവും 1.05 ലക്ഷം പിഴയും

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വര്‍ഷവും ഒരു മാസവും കഠിനതടവും 1.05 ലക്ഷം പിഴയും വിധിച്ചു. പാണ്ടനാട് വന്‍മഴി വാഴത്തറയില്‍ വീട്ടില്‍ നിന്നും മെഴുവേലി പത്തിശേരി പ്രദീപ് ഭവനം വീട്ടില്‍ താമസിക്കുന്ന വി.ടി ഉത്തമനെ(56 )യാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി. മഞ്ജിത്ത് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും പോക്‌സോ വകുപ്പ് പ്രകാരവും ഇയാളെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. 2021 സെപ്റ്റംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഭാര്യാമാതാവിന്റെ കടയില്‍ സോപ്പ് വാങ്ങാന്‍ എത്തിയ കുട്ടിയെ കടയ്ക്കകത്ത് വിളിച്ചു കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. എസ്.ഐ ആര്‍. വിഷ്ണു രജിസ്റ്റര്‍ ചെയ്ത കേസില്‍ പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍ ആണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിത പി ജോണ്‍ ഹാജരായി. പിഴ തുക അടയ്ക്കുന്ന പക്ഷം പെണ്‍കുട്ടിക്ക് ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹന പരിശോധനയുടെ പേരില്‍ റാന്നി ജോയിന്റ് ആര്‍.റ്റി.ഓ യുവാവിനെ അധിക്ഷേപിച്ചതായി പരാതി

0
പത്തനംതിട്ട : വാഹന പരിശോധനയുടെ പേരില്‍ യുവാവിനെ റാന്നി മോട്ടോര്‍ വാഹന...

സുകുമാരൻ നായർ കേരളത്തിന്‍റെ സ്വത്താണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരായ കെ.ബി ഗണേഷ് കുമാറിന്‍റെ...

ഭൂമി വിൽക്കാൻ സമ്മതിച്ചില്ല ; ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്

0
റാംപൂർ: ഭൂമി വിൽക്കാൻ സമ്മതിച്ചില്ല. ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർ...

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...