പ്രണയം നടിച്ച് യുവതിയുടെ ഫോണും പണവും മോഷ്ടിച്ച പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പ്രണയം നടിച്ച് കാറിൽ കയറ്റി യുവതിയുടെ ഫോണും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ. ചങ്ങനാശ്ശേരി കുമരങ്കരി ആറുപറയിൽ വീട്ടിൽ രാജീവ് എൻ.ആർ(31) ആണ് ചെങ്ങന്നൂർ പോലീസിന്റെ പിടിയിലായത്. യുവതിയുടെ പക്കൽ നിന്നും 18,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 2000 രൂപയുമാണ് പ്രതി കവർന്നത്. കഴി‍ഞ്ഞ 21നായിരുന്നു സംഭവം. തിരുവല്ല കവിയൂർ ഭാഗത്ത് ഹോം നേഴ്സായി ജോലി ചെയ്തിരുന്ന കൊല്ലം കടയ്ക്കൽ സ്വദേശിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. വീട്ടിലേയ്ക്ക് പോകാനായി യുവതി ബസ് കാത്തിരുന്ന സമയത്താണ് പ്രതി കാറിൽ തിരുവല്ല ബസ് സ്റ്റാൻഡിൽ വിടാമെന്ന് പറഞ്ഞ് കയറ്റിയത്. കാറിന്റെ മുൻസീറ്റിൽ ഇരിക്കാൻ നിർബന്ധിച്ചശേഷം തിരുവല്ലയിൽ ഇറക്കാതെ തന്ത്രപൂർവം കാറിൽ ചുറ്റിയടിച്ചും പ്രണയം നടിച്ചും കൊണ്ടുനടന്ന് തന്ത്രപൂർവം മൊബൈൽഫോണും പണവും കൈക്കലാക്കുകയായിരുന്നു. പിന്നീട് യുവതിയെ ടൗണിൽ ഇടറോഡിൽ ഇറക്കിവിട്ടശേഷം പ്രതി കാറുമായി രക്ഷപെട്ടു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൻ കഞ്ചാവുവേട്ട ; അട്ടപ്പാടിയിൽ അഞ്ചുമാസം പ്രായമായ 1400 ചെടികൾ നശിപ്പിച്ചു

0
അഗളി : പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചുമാസം...
CRIME SCENE

തിരുവല്ലത്ത് വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു ; രണ്ട് പേർക്ക് വെട്ടേറ്റു

0
തിരുവനന്തപുരം: തിരുവല്ലം പനത്തുറയിൽ വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക്...

അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു ; സ്വയം വെടിയുതിർത്ത് ആത്മഹത്യ...

0
നാഗോൺ : അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് സെൻട്രൽ റിസർവ് പോലീസ് സേനയിലെ...

വ്യാജ ‘കാപ്ച’ വഴി സൈബർ തട്ടിപ്പ് ; ജാഗ്രത വേണമെന്ന് പോലീസ്

0
തിരുവനന്തപുരം : ‘കാപ്ച’ പരിശോധനയുടെ പേരിൽ വിവിധ വെബ്സൈറ്റുകളിൽ നടക്കുന്ന സൈബർ...