മാന്നാർ: പരുമല സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്ക പള്ളിയിൽ ഇടിമിന്നലേറ്റ് വൻ നാശനഷ്ടം. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ഇടിമിന്നലിൽ പള്ളിയിലെ കൊടിമരത്തിനും പള്ളിമേടയിലെ വൈദ്യുതി ഉപകരണങ്ങൾക്കുമാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. കൊടിമരത്തിന്റെ മുകളിൽ ഇടിമിന്നലേറ്റതിന്റെ ആഘാതത്തിൽ താഴെയുള്ള കൽക്കെട്ട് തകർന്ന് കരിങ്കല്ലുകൾ ഇളകി മീറ്ററുകളോളം അകലെ തെറിച്ച് മാറിയ നിലയിലാണ്. കൊടിമരത്തിന് ചരിവുമുണ്ടായി. വൈദ്യത പോസ്റ്റിൽ നിന്ന് മേടയിലേക്കുള്ള സർവീസ് വയറും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പള്ളി മേടയിലെ ഇൻവർട്ടറിന്റെ ബാറ്ററിയും വൈദ്യുത സ്വിച്ചുകളും പൊട്ടിത്തെറിക്കുകയും കെട്ടിടത്തിന്റെ പല വശങ്ങളിലും കേടുപാടുകൾ സംഭവിക്കുകയുമുണ്ടായി. ഭിത്തിയുടെ പല ഭാഗങ്ങളും പൊട്ടി അടർന്ന നിലയിലാണ്. കൊടിമരത്തോട് ചേർന്നുള്ള കൽക്കുരിശിനും കേടുപാടുകൾ സംഭവിച്ചു. തകർന്ന കൊടിമരം പൊളിച്ച് നിർമ്മിക്കേണ്ട അവസ്ഥയിലാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























