പോലീസ് ചമഞ്ഞ് 35 ലക്ഷം രൂപ തട്ടിയ പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബിസിനസിൽ ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം നടന്ന സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥരെന്ന് നടിച്ച് പണം കൈക്കലാക്കിയ സംഘത്തെയാണ് പന്തീരാങ്കാവ് പോലീസും ഫറോക്ക് എ.സി.പി സ്ക്വാഡും ചേർന്ന് പിടികൂടിയത്. കടലുണ്ടി സ്വദേശിയായ തൊണ്ടിക്കോടൻ വസീം എന്നയാളാണ് ഈ തട്ടിപ്പിന്റെ പ്രധാന ആസൂത്രകൻ. ബിസിനസ്സിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വസീം പരാതിക്കാരനെ സമീപിച്ചു. ഈ വാഗ്ദാനത്തിൽ വീണ് 35 ലക്ഷം രൂപയുമായി പരാതിക്കാരൻ എത്തി. പണം കൈമാറുന്ന സമയത്ത് വസീമിന്റെ സുഹൃത്തുക്കളായ പുത്തൂർമഠം സ്വദേശി ഷംസുദ്ദീൻ, കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് റാഫി എന്നിവർ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന സ്ഥലത്തെത്തി.

പണത്തിന്റെ ഉറവിടം അന്വേഷിക്കുകയാണെന്ന് പറഞ്ഞ് ഇവർ പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയും, പണവും ഇയാളെയും കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയാണെന്ന് വരുത്തിത്തീർക്കുകയും ചെയ്തു. പോലീസ് ആണെന്ന് വിശ്വസിപ്പിച്ച് പണം കൈക്കലാക്കിയ ശേഷം, ഇത് തട്ടിപ്പാണെന്ന് പരാതിക്കാരന് പിന്നീട് മനസ്സിലായി. തുടർന്ന് ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെലെൻസ്കി സഞ്ചരിച്ച വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്ക് : നോർവീജിയൻ പ്രധാനമന്ത്രി

0
ഓസ്ലോ: നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി...

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...