ശ്രീനിവാസൻ വധക്കേസിൽ റിമാന്‍റിലായിരുന്ന പ്രതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ശ്രീനിവാസൻ വധക്കേസിൽ റിമാന്‍റിലായിരുന്ന പ്രതി മരിച്ചു. കേസിലെ ഇരുപത്തിനാലാം പ്രതി അബ്ദുൾ നാസറാണ് മരിച്ചത്. ക്യാൻസർ ബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കണ്ണൂർ സെന്‍റർ ജയിലിലെ തടവ്പുള്ളിയായിരുന്നു നാസർ. ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്.

പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നും പോലീസ് കണ്ടെത്തിയിരുന്നു.

രാത്രി മോർച്ചറിക്ക്‌ പിറകിലെ ഗ്രൗണ്ടിൽ വെച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേർ മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.

കൊലപാതകത്തിന് മുൻപും ശേഷവും പ്രതികളിൽ ചിലർ ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നതായുള്ള സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിരുന്നു. ശ്രീനിവാസന്‍റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റെന്നായിരുന്നു ഇൻക്വസ്റ്റ് പരിശോധനയിലും പോസ്റ്റ് മോർട്ടത്തിലും വ്യക്തമായത്. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...