മയക്കുമരുന്ന് ഉൾപ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : മയക്കുമരുന്ന് ഉൾപ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ആവിക്കര സ്വദേശി മുഹമ്മദ്‌ ആഷിക് എന്ന ആഷികിനെയാണ് (26) കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. യുവാവിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. മോഷണം, മയക്കുമരുന്ന് വിതരണം, പിടിച്ചുപറി, നരഹത്യ ശ്രമം, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ 11 കേസുകളിൽ പ്രതിയാണ് ആഷിക്കെന്ന് പോലീസ് പറഞ്ഞു.

കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി. ഷൈനിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്. 2016 മുതൽ ആഷിക്ക് നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു. 2016ൽ ആവിക്കരയിൽ റീന എന്ന യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിലും അഭിഭാഷകനെ കണ്ട് മടങ്ങിയ ആളെ ആക്രമിച്ച കേസിലും പ്രതിയാണ് യുവാവ്.

2020 സെപ്റ്റംബറിൽ കണ്ണൂരിൽ വച്ച് ഒരു കിലോ കഞ്ചാവുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘത്തിലും ആഷിക്ക് ഉണ്ടായിരുന്നു. കണ്ണൂര്‍ പോലീസിൻ്റെ നേതൃത്വത്തിലാണ് നാലംഗ സംഘത്തെ പിടികൂടിയത്. കാഞ്ഞങ്ങാട് സ്വദേശികളായ സംഘത്തിൽ നിന്നും 12500 രൂപയും മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു. ആഷിക് മയക്കുമരുന്ന് മൊത്തമായി വാങ്ങി വിൽപ്പന നടത്തുന്നയാളാണെന്നാണ് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയിൽ കാഞ്ഞങ്ങാട്ട് എംഡിഎംഎയുമായി ആഷിക് അടക്കം നാല് പേരെ പോലീസ് പിടിയിലായിരുന്നു. ആവിക്കരയിലെ വീട്ടില്‍ നിന്ന് 21.48ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...