അടൂര്‍: അയല്‍വാസിക്കു നേരെ ആസിഡാക്രമണം നടത്തിയ ആള്‍ അറസ്റ്റില്‍. ചക്കന്‍ചിറമലയില്‍ വിദ്യാഭവനില്‍ വിശ്വംഭരനെ(44) നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത് . ഇളംപള്ളില്‍ ചക്കന്‍ചിറമലയില്‍ ചരുവിള പുത്തന്‍വീട്ടില്‍ അഭിലാഷിനാണ്(25) പരിക്കേറ്റത്. മുഖത്തും കണ്ണിനും ശരീരത്തിന്റെ പലഭാഗത്തും ഗുരുതര പരിക്കേറ്റ അഭിലാഷിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അഭിലാഷിന്റെ സുഹൃത്തുക്കളും വിശ്വംഭരനുമായി കുറച്ചുനാള്‍ മുന്‍പ് വഴക്കുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ബുധനാഴ്ച രാത്രി 10-ന് അഭിലാഷിന്റെ വീടിനുസമീപത്ത് ഒളിച്ചിരുന്ന വിശ്വംഭരന്‍ കുപ്പിയില്‍ കരുതിയ ആസിഡ് അഭിലാഷിന്റെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു.
അയല്‍വാസിക്കു നേരെ ആസിഡാക്രമണം ; ഒരാള്‍ അറസ്റ്റില്‍
RECENT NEWS
Advertisment