തിരുവനന്തപുരം : തിരുവനന്തപുരം മംഗലപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. 39കാരിയായ ശശികലക്ക് നേരെയാണ് ആക്രമണം നടന്നത്. ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം.
മംഗലപുരത്ത് ടെക്നോസിറ്റിക്ക് സമീപമാണ് ഇവരുടെ വീട്. വീടിന്റെ ജനൽചില്ലുകൾ തകർത്ത് യുവതിയുടെ മേൽ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയത്ത് ശശികലയുടെ അമ്മയും 15കാരനായ മകനും ഒപ്പമുണ്ടായിരുന്നു. പ്രതിയെ പറ്റി സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.