റാന്നി താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം : സ്ഥലം ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  റാന്നി താലൂക്ക് ആശുപത്രിക്ക് കിഫ്ബി മുഖേന അനുവദിച്ച പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഇതിന്റെ ഭാഗമായി കിഫ്ബിയുടെ എല്‍എ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം റാന്നിയിലെത്തി സ്ഥല പരിശോധന നടത്തി. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വൈകുന്നതിനാല്‍ കെട്ടിട നിര്‍മാണം വൈകുന്ന സാഹചര്യത്തില്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് എംഎല്‍എ നിര്‍ദേശം നല്‍കി. ഇതിനായി എംഎല്‍എ മുന്‍കൈയെടുത്ത് നിരവധി യോഗങ്ങളും വിളിച്ചു ചേര്‍ത്തിരുന്നു. തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്.

റാന്നി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി 18.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിലവിലെ ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രിയോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 51.5 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടായത്. ഈ സ്ഥലം ഏറ്റെടുക്കുന്നതോടെ ആശുപത്രിയുടെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പ്രയോജനം ചെയ്യും.

കിഫ്ബി എല്‍എ കായംകുളം യൂണിറ്റുള്ള സംഘമാണ് സ്ഥല പരിശോധന നടത്തിയത്. ഇനി സാമൂഹ്യ ആഘാത പഠനവും നടത്തും. തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കല്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കും. സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാകുന്നതിനൊപ്പം തന്നെ ഉടമകളുടെ മുന്‍കൂര്‍ അനുമതിയോടെ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനവും ആരംഭിക്കാനാണ് എംഎല്‍എ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...