കുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദിച്ച ശിശുക്ഷേമ സമിതി സെക്രട്ടറിക്കെതിരെ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദിച്ച ശിശുക്ഷേമ സമിതി സെക്രട്ടറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ പാലക്കാട് ജില്ലാ കളക്ടര്‍. പാലക്കാട് അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികള്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ സെക്രട്ടറി കെ.വിജയകുമാര്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. നവജാതശിശുക്കള്‍ മുതല്‍ അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികളാണ് ശിശുപരിപാലന കേന്ദ്രത്തിലുള്ളത്. വി‌ജയകുമാര്‍ പലപ്പോഴായി കുഞ്ഞുങ്ങളെ മര്‍ദിച്ചുവെന്ന് കേന്ദ്രത്തിലെ ആയയാണ് പരാതി നല്‍കിയത്. സ്‌കെയില്‍ ഉപയോഗിച്ചായിരുന്നു കുഞ്ഞുങ്ങളെ തല്ലിയത്. ഫോണില്‍ സംസാരിക്കവെ കുട്ടികള്‍ കരഞ്ഞതില്‍ പ്രകോപിതനായാണ് മ‌ര്‍ദനം.

ഇത് സംബന്ധിച്ച്‌ പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതിനാല്‍ ആയ ജില്ലാ കളക്ടറെ സമീപിക്കുകയായിരുന്നു. കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ കെ.വിജയകുമാര്‍ രാജിവച്ചു. ആയയുടെ പരാതിയില്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. അടുത്ത ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. വിജയകുമാറിനെതിരെ പോലീസിലും പരാതി നല്‍കിയിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് സി പി എം തെക്കേത്തറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വിജയകുമാറിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...