കലഞ്ഞൂരില്‍ വന്യജീവി ആക്രമണങ്ങൾക്കെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂര്‍: വന്യജീവി ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സി.പി.എം പാടം ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ആക്ഷൻ കൗൺസിൽ യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. മുൻ വാർഡ് മെമ്പർ ശോഭ ദേവരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോക്കൽ കമ്മിറ്റി അംഗം അരുൺ ചന്ദ്രൻ സ്വാഗതം ആശംസിച്ചു. വന്യജീവി ആക്രമണവുമായി ബന്ധപ്പട്ട് ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കാന്‍ ഇടപെടല്‍ നടത്തുവാനും കോന്നി എം.എല്‍.എ യുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തുവാനും യോഗം തീരുമാനിച്ചു.

സി.പി.എം കലഞ്ഞൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രഘു, പാടം ബ്രാഞ്ച് സെക്രട്ടറി  നിഷാദ്, മഹിളാ കമ്മിറ്റി സെക്രട്ടറി ശോഭന എന്നിവർ നേതൃത്വം നൽകി. ആക്ഷൻ കൗൺസിൽ കണ്‍വീനറായി അരുൺ ചന്ദ്രനെയും പ്രസിഡണ്ടായി പട്ടാഴി രാജനെയും തെരഞ്ഞെടുത്തു. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുമായി വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ടുപോകുവാനും യോഗം തീരുമാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...