ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയ മതഭ്രാന്തരുടെ നടപടി ആവര്‍ത്തിക്കുവാന്‍ പാടില്ല : കെ.സി.സി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: എല്ലാ മതങ്ങള്‍ക്കും അവരവരുടെ മതപരമായ വിശ്വാസ സംരക്ഷണത്തിനും ആചാരങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള മതേതര ഭാരതത്തില്‍ ക്രിസ്മസ് ആഘോഷം തടയുന്നതിനുള്ള ശ്രമം ഭാരതത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് കെ.സി.സി. എല്ലാ മതങ്ങളുടെ ആഘോഷങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്കുന്ന സംസ്‌ക്കാരമാണ് ഭാരതത്തിലുള്ളത്. പ്രധാനമന്ത്രിപോലും ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കുന്ന രാജ്യത്ത് പാലക്കാട് നല്ലേപ്പിള്ളി സ്‌ക്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദുപരിഷത്തിലെ ചിലരുടെ മതതീവ്രവാദ നിലപാടില്‍ ശക്തമായി പ്രതിഷേധിക്കുന്നു. തീവ്രവാദവും അക്രമ പ്രവണതയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും മതമോ രാഷ്ട്രീയമോ നോക്കാതെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരും പൊതുസമൂഹവും തയ്യാറാകണം. രാജ്യത്ത് സമാധാനവും ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുവാന്‍ എല്ലാവരും തയ്യാറാകണം. ഇതിന് വിരുദ്ധമായ നിലപാട് കൈക്കൊള്ളുന്നവരെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്നും കെ.സി.സി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...