എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ലഘുലേഖകൾ ആങ്ങമുഴി ഗുരുകുലം യു.പി സ്കൂളിൽ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം : നഹാസ് പത്തനംതിട്ട

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ആങ്ങമുഴി ഗുരുകുലം യു.പി സ്കൂളിൽ വൈദ്യുതി സുരക്ഷാ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സന്ദേശവും ചിത്രവുമുള്ള ലഘുപുസ്തകങ്ങള്‍ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത നടപടി അതീവ ഗൗരവമുള്ളതാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പറഞ്ഞു. ഇതിനെതിരെ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു.

കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുകയും പുതിയ വൈദ്യുതി മന്ത്രി  ചുമതലയേല്‍ക്കുകയും ചെയ്തത് എല്‍.ഡി.എഫ് അനുഭാവികളായ ഉദ്യോഗസ്ഥര്‍ ഇപ്പോഴും അംഗീകരിക്കുവാന്‍ തയ്യാറായിട്ടില്ല. പഴയ സർക്കാരിന്റെ പ്രസിദ്ധീകരണങ്ങൾ സർക്കാർ ഉദ്യോഗസ്ഥർതന്നെ ഔദ്യോഗിക പരിപാടിയിൽ വിതരണം ചെയ്യുന്നത് ബോധപൂർവമായ നടപടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് വൈദ്യുതി സുരക്ഷാ ബോധവൽക്കരണം നൽകുന്നത് അഭിനന്ദനാർഹമാണ്. എന്നാൽ സർക്കാർ മാറിയിട്ടും പഴയ ഭരണകാലത്തെ ലഘുപുസ്തകങ്ങൾ ഉപയോഗിക്കുന്നത് നിലവിലെ സർക്കാരിനെയും ഭരണസംവിധാനത്തെയും അപമാനിക്കുന്ന നടപടിയായി വിലയിരുത്തപ്പെടും.

ഈ സംഭവത്തിൽ വകുപ്പ് തല അന്വേഷണം അടിയന്തിരമായി നടത്തുകയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ വകുപ്പ് തല നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫിനോട് നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു. അതോടൊപ്പം സംസ്ഥാനത്തെ എല്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഓഫീസുകളിലും ഉപയോഗിക്കുന്ന ബോധവൽക്കരണ ലഘുപുസ്തകങ്ങൾ അടിയന്തിരമായി പിൻവലിച്ച് നിലവിലെ സർക്കാരിന്റെ വിവരങ്ങൾ ഉൾപ്പെടുത്തി പുതുക്കിയ പതിപ്പുകൾ പുറത്തിറക്കണമെന്നും നഹാസ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...