ജാമ്യത്തിന് കൈക്കൂലി ആവശ്യപ്പെട്ട ഡൽഹി റൗസ് അവന്യൂ കോടതിയിലെ ജഡ്ജിക്കും ക്ലർക്കിനുമെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ജാമ്യത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ ഡൽഹി റൗസ് അവന്യൂ കോടതിയിലെ ജഡ്ജിക്കും ക്ലർക്കിനുമെതിരെ നടപടി. ജഡ്ജിയെ റൗസ് അവന്യൂവിൽ നിന്നും സ്ഥലംമാറ്റി. ക്ലർക്കിനെ പ്രതി ചേർത്ത് ആന്റി കറപ്ഷൻ ബ്യൂറോ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ജിഎസ്ടി തട്ടിപ്പ് കേസിലെ പ്രതികളോട് ഒരു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടന്നാണ് പരാതി. സംഭവത്തിൽ ആന്റി കറപ്ഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നിരന്തരം അന്വേഷണം നടത്തി ഇക്കാര്യങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിക്കുകയും അന്വേഷണം നടത്താൻ അപേക്ഷ സമർപ്പിക്കുകയും ചെയ്തു.

എന്നാൽ ജഡ്ജിയെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകൾ ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് ലഭിച്ചിരുന്നില്ല.പിന്നീട് കോടതിയിലെ ബെഞ്ച് ക്ലർക്കിന്റെ വാട്‌സ്ആപ്പ് ഓഡിയോ സന്ദേശം ആന്റി കറപ്ഷന്‍ ബ്യൂറോ പരിശോധിക്കുകയും ഒരു കോടി രൂപ കൈക്കൂലി നല്‍കാതെ ജിഎസ്ടി തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കില്ലെന്ന് ഇയാൾ ഓഡിയോ സന്ദേശത്തില്‍ പറഞ്ഞതായി കണ്ടെത്തുകയും ചെയ്തു. ജാമ്യം ലഭിച്ചാല്‍ അത് ഇല്ലാതാക്കാനുള്ള അധികാരമുണ്ടെന്ന തരത്തിലുള്ള ഭീഷണി സന്ദേശവും ക്ലര്‍ക്കില്‍ നിന്നുണ്ടായിരുന്നു. പിന്നാലെയാണ് ക്ലര്‍ക്കിനെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ്‌ഐആറില്‍ ജഡ്ജിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷം ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി...

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...