കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി ; ജനുവരി 13 ന് വീണ്ടും പരീക്ഷ നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13 ന് വീണ്ടും പരീക്ഷ നടത്തും. സംഭവിച്ചത് ഗുരുതര പിഴവ്. വീഴ്ചവരുത്തിയ അധ്യാപികയെ ചോദ്യപേപ്പർ തയ്യാറാക്കുന്ന ചുമതലയിൽ നിന്ന് മാറ്റി. ബിഎസ്‌സി ബോട്ടണിയിലെ അഞ്ചാം സെമസ്റ്റർ പരീക്ഷയിലാണ് മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച് നൽകിയത്. ഇന്നലെ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥികൾക്കാണ് ദുരനുഭവം ഉണ്ടായത്.

എൻവയൺമെൻ്റൽ സ്റ്റഡീസ് എന്ന വിഷയത്തിലാണ് 2024 ൽ അച്ചടിച്ച അതെ ചോദ്യങ്ങൾ തന്നെ ആവർത്തിച്ചത്. 2024 ഡിസംബറിലെ ചോദ്യപേപ്പറിലെ 35 ചോദ്യങ്ങളും അതേപടി ആവർത്തിച്ചിട്ടുണ്ട്. പരിശോധിച്ചതിനുശേഷം തുടർ നടപടികൾ ഉണ്ടാകുമെന്ന് സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു. പരീക്ഷ റദ്ദാക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലയിലും മുൻവർഷത്തെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ചിരുന്നു. നാലാം വർഷ സൈക്കോളജി ചോദ്യപേപ്പറാണ് കാലിക്കറ്റ് സർവകലാശാലയിൽ ആവർത്തിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...