രാഹുൽ മാങ്കൂട്ടത്തിൽ ഹാജറായേക്കുമെന്ന് സൂചന ; ഹൊസ്ദുർഗ് കോടതിയിൽ വൻ പോലീസ് സന്നാഹം

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : ബലാത്സംഗക്കേസില്‍ പ്രതിയായ ശേഷം എട്ട് ദിവസമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കാസര്‍ഗോഡെത്തിയെന്ന് സൂചന. കാസര്‍ഗോഡ് കാഞ്ഞങ്ങാട്ടെ ഹോസ്ദുര്‍ദ് കോടതിയില്‍ വന്‍ പോലീസ് സന്നാഹമാണ് ഇപ്പോഴുള്ളത്. രാഹുല്‍ ഇതിനോടകം പോലീസ് കസ്റ്റഡിയിലായോ എന്നത് സംബന്ധിച്ച് പോലീസില്‍ നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. കോടതി പരിസരത്ത് അസാധാരണ തരത്തിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ സമയം കഴിഞ്ഞും കോടതി പ്രവര്‍ത്തിക്കുന്നതും സംശയങ്ങള്‍ ബലപ്പെടുത്തുകയാണ്.

രാഹുല്‍ കാസര്‍ഗോഡെത്തി കീഴടങ്ങുകയാകുമോ അതോ കോടതിയിലേക്ക് വരുംവഴി രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്യുകയാകുമോ എന്നതാണ് സസ്‌പെന്‍സായി നിലനില്‍ക്കുന്നത്. കാസര്‍ഗോഡ് ജില്ലാ പോലീസ് സൂപ്രണ്ട്, കാഞ്ഞങ്ങാട് ഡിവൈഎസ്പി തുടങ്ങിയവര്‍ കോടതി പരിസരത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രതിഷേധത്തിന് സജ്ജരായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും എത്തിച്ചേരുന്നുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...