രോഗിയായ യുവതിയെ വഴിയിൽ ഇറക്കിവിട്ട കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം വെള്ളറടയിൽ രോഗിയായ യുവതിയെ വഴിയിൽ ഇറക്കിവിട്ട കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്കെതിരെ നടപടി. എംപാനൽ ജീവനക്കാരനായ സി അനിൽകുമാറിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി.ഗൂഗിൾ പേ വഴി പണം നൽകിയത് പരാജയപ്പെട്ടതിനെ തുടർന്നാണ്
ഇറക്കിവിട്ടത്. വെള്ളറട സ്വദേശി ദിവ്യയാണ് പരാതിക്കാരി. കഴിഞ്ഞ 26 ന് രാത്രി ആയിരുന്നു വെള്ളറട സ്വദേശിയായ ദിവ്യയെ കണ്ടക്ടർ ബസ്സിൽ നിന്നിറക്കിവിട്ടത്. കണ്ടക്ടർ മോശമായി പെരുമാറിയെന്നതടക്കം കാണിച്ച് ഡിപ്പോ അധികൃതർക്ക് പിറ്റേന്ന് രാവിലെ തന്നെ ദിവ്യ പരാതി നൽകിയിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം കെ.എസ്.ആർ.ടി.സി വിജിലൻസ് അന്വേഷണം ആരംഭിച്ചു.

കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രി ലാബ് ടെക്നീഷ്യയായ താൻ 26 ന് രാത്രി 8 45 നാണ് കൂനമ്പനയിൽ നിന്ന് ബസ് കയറിയത്. പേഴ്സ് എടുക്കാൻ വിട്ടുപോയതിനാൽ ഗൂഗിൾ പേ വഴി പണം നൽകാൻ ശ്രമിച്ചു. സർവർ ബിസി ആയതിനാൽ ആ ശ്രമം പരാജയപ്പെട്ടു. കുറച്ച് ദൂരം മാറിയാൽ നെറ്റ് വർക്ക് പ്രശ്നം മാറുമെന്നും ഇല്ലെങ്കിൽ തന്നെ കാത്തുനിൽക്കുന്ന ഭർത്താവ് ബസ് വെള്ളറടയിൽ എത്തിയാൽ ഉടൻ പണം നൽകുമെന്ന് പറഞ്ഞെങ്കിലും കണ്ടക്ടർ കേട്ടില്ല. മറ്റുള്ളവരുടെ മുന്നിൽവെച്ച് അപമാനിച്ചു. വളരെ മോശമായി പെരുമാറി. തുടർന്ന് കാരക്കോണത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയും ചെയ്തുവെന്നാണ് ദിവ്യയുടെ പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...