അച്ചു ഉമ്മനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ നടപടി. സെക്രട്ടേറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി. ഇടതുസംഘടനാ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു നന്ദകുമാര്‍. കഴിഞ്ഞ സര്‍ക്കാരാണ് അഡീഷണല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച നന്ദകുമാറിനെ ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിച്ചത്. 2023-ല്‍ ഫേസ്ബുക്കിലൂടെ തനിക്കെതിരെ മോശമായ പോസ്റ്റിട്ടെന്നും അപമാനിച്ചെന്നും കാണിച്ച് അച്ചു ഉമ്മന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടിയെടുത്തിരുന്നില്ല. ഇതില്‍ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് നന്ദകുമാറിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും നിസാര വകുപ്പ് ചുമത്തുക മാത്രമാണ് ചെയ്തത്. അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയും ചെയ്തു. കേസെടുത്ത് ഒരാഴ്ച കഴിഞ്ഞാണ് ഇയാളെ ചോദ്യം ചെയ്തത്. മുന്‍ അഡീഷണല്‍ സെക്രട്ടറി ലതാ പണിക്കരെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിച്ചുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...