ദേവികുളത്ത് എ. രാജയെ കാലുവാരിയെന്ന് പാർട്ടി അന്വേഷണ കമ്മീഷന്‍ ; എസ്. രാജേന്ദ്രനെതിരേ നടപടി ഉണ്ടാകും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ദേവികുളം എംഎൽഎ എ. രാജയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ശ്രമിച്ചെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് പാർട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. ഇതോടെ എസ്. രാജേന്ദ്രനെതിരെ പാർട്ടി നടപടിയുണ്ടാകുമെന്ന് ഉറപ്പായി.

അടിമാലി, മൂന്നാർ, മറയൂർ സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങൾ രാജേന്ദ്രനെതിരെ അന്വേഷണ കമ്മീഷന് മൊഴി നൽകി. ജില്ലാ കമ്മിറ്റി നിയോഗിച്ച രണ്ടംഗ സമിതിയാണ് ആരോപണം അന്വേഷിക്കുന്നത്.

ജാതീയമായ വേർതിരിവ് ഉണ്ടാക്കി എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ദേവികുളം മണ്ഡലത്തിൽ പ്രബലമായ ഒരു ജാതിയിൽ സ്വാധീനമുള്ളയാളാണ് എസ്. രാജേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാജേന്ദ്രൻ പിന്നോട്ട് നിന്നുവെന്നും ആരോപണമുയർന്നിരുന്നു. രാജേന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ശരിവെക്കുന്നതാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ നൽകിയ മൊഴി. ഈ സാഹചര്യത്തിൽ അന്വേഷണ സമിതിയുടെ റിപ്പോർട്ട് സമർപ്പിച്ചാൽ പാർട്ടി നടപടി ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...