അരിക്കൊമ്പനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തേനി ജില്ല കളക്ടർ ഷാജീവന. ആന ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന രീതിയിൽ തെറ്റായ വിവരം പലരും പങ്കുവെച്ചതിനെ തുടർന്നാണ് തേനി കളക്ടറുടെ ഉടപെടൽ. നിലവിൽ ഷണ്മുഖ നദി അണക്കെട്ട് ഭാഗത്തെ വനത്തിലാണ് ആനയുള്ളത്. ജനവാസ മേഖലയിൽ നിന്നും ദൂരെയാണിത്. ആനയെ 4 മണിക്കൂറും നിരീക്ഷിക്കാൻ 85 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാനും നടപടി എടുത്തിട്ടുണ്ട്. വനത്തിൽ നിന്നും ഇറങ്ങി വരാൻ സാധ്യതയുള്ളതിനാൽ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂർ എന്നീ മുനിസിപ്പാലിറ്റികളിൽ നിരോധനാജ്ഞ തുടരുമെന്നും കളക്ടർ അറിയിച്ചു.

മയക്ക് വെടിവയ്ക്കാൻ അവസരം കൊടുക്കാതെ ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയാണ് അരികൊമ്പൻ. സാറ്റലൈറ് കോളർ സിഗ്നൽ അവസാനം ലഭിക്കുമ്പോൾ ഷണ്മുഖ നദി അണക്കെട്ട് ഭാഗത്തേക്കാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് ഇറങ്ങിയിട്ടില്ല. ഇന്നലെ രാത്രി വനത്തിനുള്ളിൽ ഉള്ള തോട്ടത്തിൽനിന്ന് പത്തോളം വാഴകൾ പറിച്ച് തിന്നിരുന്നു. കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണ്. ഉൾക്കാട്ടിലേക്ക് പോകുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ ചുരുളിപ്പെട്ടി മുതൽ ചിന്നമനൂർ വരെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷം ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി...

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...