കർമ്മനിരതരായ യുവത സമൂഹത്തിന്റെ സമ്പത്ത് : ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കർമ്മനിരതരായ യുവത സമൂഹത്തിന്റെ സമ്പത്താണെന്ന് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു. യുവജനവാരം ഭദ്രാസനതല ഉദ്ഘാടന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സമർപ്പണത്തോടെ സേവന രംഗത്ത് കർമ്മനിരതാകുന്ന യുവത മുതക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. ബഥനി സെന്റ് ജോൺസ് പള്ളിയിൽ നടന്ന സമ്മേളനം അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജെയ്ൻ സി. മാത്യു അദ്ധ്യക്ഷത വഹിച്ചു. സഭാ മാനേജിംഗ് കമ്മിറ്റിയംഗം മത്തായി ടി. വർഗീസ് ക്ലാസ്സ് നയിച്ചു. വികാരി ഫാ. പി. കെ ഗീവർഗീസ്, കുഞ്ഞുകോശി പോൾ, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ സജി മമ്പ്രാക്കുഴി, മനോജ് മാത്യു, ജോജി പി. തോമസ്, ഭദ്രാസന സെക്രട്ടറി ഡോ. കുറിയാകോസ് വി. കോച്ചേരിൽ, ഭാരവാഹികളായ സജു പി. തോമസ്, ജസ്റ്റിൻ വി. മാത്യു, റിന്റു ജോബ് ഫിലിപ്പ്, ടിബിൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. സഭാ സമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ യോഗം അനുമോദിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടൊവിനോ തോമസിന്റെ വീടിന് മുന്നിൽ യുവമോർച്ച പ്രതിഷേധം

0
തൃശ്ശൂർ: നടന്‍ ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം. സിജെപി സമരത്തെ...

ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കയറുന്നു : കിണര്‍ വൃത്തിയാക്കുവാനെന്ന വ്യാജേന എത്തുന്ന...

0
ഓമല്ലൂര്‍ : ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കേന്ദ്രീകരിച്ച് എത്തുന്നതായി...

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല...

അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്

0
റാന്നി: അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്...