പത്തനംതിട്ട : ഭരണഘടനാ സംരക്ഷണത്തിനും സാമൂഹിക നീതിക്കും വോട്ട് തേടി പത്തനംതിട്ട ഗാന്ധി ദർശൻ വേദിയുടെയും മഹിളാ കോൺഗ്രസിൻ്റെയും പ്രവർത്തകർ പാലക്കാട്ടേക്ക് യാത്ര തിരിച്ചു. ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ആരംഭിച്ച യാത്ര കെ.പി.സി.സി സെക്രട്ടറി എബി കുര്യാക്കോസ് ഫ്ളാഗോഫ് ചെയ്തു. പത്തനംതിട്ടയിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് സ്ഥാസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിന്റെ വിജയം ഉറപ്പാക്കുമെന്ന് യാത്രികർ ഒരേ സ്വരത്തിൽ പറഞ്ഞു. കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി പത്തനംതിട്ട ജില്ലാ ചെയർമാൻ കെ.ജി. റെജി അദ്ധ്യക്ഷത വഹിച്ചു.
കെ.പി.ജി.ഡി.സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ യാത്രയുടെ സന്ദേശം നൽകി. മഹിളാ കൊൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ലാലി ജോൺ, സുധാ നായർ, സുജ ജോൺ, രശ്മി ആർ, സെക്രട്ടറി മഞ്ജു വിശ്വനാഥ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് രജനി പ്രദീപ്, കെ.പി.ജി.ഡി.സംസ്ഥാന ജി.ബി. അംഗം ഡോ. ഗോപീമോഹൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, വൈസ് ചെയർമാൻ അബ്ദുൾ കലാം ആസാദ്, ജില്ലാ സെക്രട്ടറി അനൂപ് മോഹൻ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് രജനി സുനിൽ, സുജാത മോഹൻ, ജനറൽ സെക്രട്ടറി ഷീജ മുരളീധരൻ, ജില്ലാ സെക്രട്ടറി സെലീന ഷംസുദീൻ, കെ.പി.ജി.ഡി.നിയോജക മണ്ഡലം പ്രസിഡൻറൻമാരായ എം.ആർ.ജയപ്രസാദ്, കലാധരൻ പിള്ള, സെക്രട്ടറിമാരായ പ്രകാശ് പി.മാത്യു, പി.കെ.ഏബ്രഹാം, കെ.പി.എം.സി.ബ്ലോക്ക് പ്രസിഡൻറ് സജിനി മോഹൻ, വത്സമ്മ രാജു, സരള ലാൽ, സുമതി രമണൽ, ഷീജ വി.എസ്, വത്സമ്മ രാജു, സജിനി എന്നിവർ പ്രസംഗിച്ചു.