ആരെല്ലാം അനുമതി നൽകിയാലും കേരളത്തെ മുച്ചൂടും മുടിക്കുന്ന കെ റെയിൽ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ല ; ജോസഫ് എം. പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : പരിസ്ഥിതി – സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോവാൻ കേന്ദ്രം സന്നദ്ധമാണെന്ന റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവന അത്ഭുതകരമായിരിക്കുന്നുവെന്നു കേരളാ കോൺഗ്രസ്‌ വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സ്വരൂപിച്ച 25000 പേർ ഒപ്പിട്ട ഭീമഹർജ്ജി സമർപ്പിക്കാനായി ഓഗസ്റ്റ് 6-നു റെയിൽ ഭവനിൽ വെച്ചുള്ള കൂടിക്കാഴ്ച്ചയിൽ തങ്ങളോട് പറഞ്ഞതിനു നേർ വിപരീതമായ സമീപനമാണിതെന്നും ഈ മാറ്റത്തിന്റെ കാരണംകൂടി മന്ത്രി വ്യക്തമാക്കണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള 6 എം. പിമാരും തങ്ങളോടൊപ്പം ഉണ്ടായിരുന്നു. ശാസ്ത്രീയ പഠനങ്ങളോ മാനദണ്ഡങ്ങളോ പാലിക്കാതെ 2020-ൽ തട്ടികൂട്ടി സമർപ്പിച്ച ഡി. പി. ആറിൽ കേന്ദ്രം ആവർത്തിച്ചു ആവശ്യപ്പെട്ട ഒരു വിശദാoശവും കേരളം ഇതുവരെ നൽകിയിട്ടില്ല. റെയിൽവേയുടെ അനുമതി ഇല്ലാതെ റെയിൽഭൂമി ഉൾപ്പെടുത്തിയാണ് അലൈൻമെന്റ് തയ്യാറാക്കിയത്. ഒരു തുണ്ടുഭൂമി പോലും വിട്ടുകൊടുക്കാനാവില്ലെന്നു ദക്ഷിണ റെയിൽവേ വ്യക്തമാക്കുകയും ചെയ്തു. ഇങ്ങനെ ചാപിള്ളയായ ഒരു പദ്ധതി വീണ്ടും പരിശോധിക്കാമെന്നു പറയുന്നതിന്റെ സാംഗത്യം ദുരൂഹമാണ്.

പാരിസ്ഥിതിക – സാങ്കേതിക പ്രശ്നപരിഹാരത്തെക്കുറിച്ച് പറയുന്ന മന്ത്രി സാമൂഹിക ആഘാതത്തെക്കുറിച്ച് മൗനം അവലംബിക്കുന്നു. കേരളചരിത്രത്തിലെ ഏറ്റവും വലിയ കുടിയിറക്കിന് ഇതു വഴിവെയ്ക്കും. പാരിസ്ഥിതികമായും സാമ്പത്തികമായും വൻതകർച്ചയുണ്ടാക്കുമെന്നു ഈ രംഗത്തെ വിദഗ്ദർ തന്നെ അഭിപ്രായപെട്ടിട്ടുണ്ട്.
സിൽവർ ലൈൻ കാര്യത്തിൽ ഫെഡറലിസത്തെകൂട്ടുപിടിക്കുന്ന മന്ത്രി ദുരന്തഭൂമിയിലെ സഹായത്തിനു അതു പ്രകടമാവാത്തതെന്തെന്നു കൂടി വ്യക്തമാക്കണം. പദ്ധതിക്കു വേണ്ടി അടുത്തിടെ മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയ ശേഷമുണ്ടായിക്കുന്ന ഈ നയം മാറ്റത്തിന്റെ ഉള്ളുകള്ളി വ്യക്തമാണെന്നും ആരെല്ലാം അനുമതി നൽകിയാലും കേരളത്തെ മുച്ചൂടും മുടിക്കുന്ന ഈ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും 13- നു ആലുവയിൽ കൂടുന്ന സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിരോധ സംഗമം ഭാവി സമരപരിപാടികൾക്ക് രൂപം നൽകുമെന്നും പുതുശ്ശേരി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...