വോട്ട് തേടി പത്തനംതിട്ട ഗാന്ധി ദർശൻ വേദിയുടെയും മഹിളാ കോൺഗ്രസിൻ്റെയും പ്രവർത്തകർ പാലക്കാട്ടേക്ക് യാത്ര തിരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭരണഘടനാ സംരക്ഷണത്തിനും സാമൂഹിക നീതിക്കും വോട്ട് തേടി പത്തനംതിട്ട ഗാന്ധി ദർശൻ വേദിയുടെയും മഹിളാ കോൺഗ്രസിൻ്റെയും പ്രവർത്തകർ പാലക്കാട്ടേക്ക് യാത്ര തിരിച്ചു. ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ആരംഭിച്ച യാത്ര കെ.പി.സി.സി സെക്രട്ടറി എബി കുര്യാക്കോസ് ഫ്ളാഗോഫ് ചെയ്തു. പത്തനംതിട്ടയിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് സ്ഥാസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിന്റെ വിജയം ഉറപ്പാക്കുമെന്ന് യാത്രികർ ഒരേ സ്വരത്തിൽ പറഞ്ഞു. കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി പത്തനംതിട്ട ജില്ലാ ചെയർമാൻ കെ.ജി. റെജി അദ്ധ്യക്ഷത വഹിച്ചു.

കെ.പി.ജി.ഡി.സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ യാത്രയുടെ സന്ദേശം നൽകി. മഹിളാ കൊൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ലാലി ജോൺ, സുധാ നായർ, സുജ ജോൺ, രശ്മി ആർ, സെക്രട്ടറി മഞ്ജു വിശ്വനാഥ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് രജനി പ്രദീപ്, കെ.പി.ജി.ഡി.സംസ്ഥാന ജി.ബി. അംഗം ഡോ. ഗോപീമോഹൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, വൈസ് ചെയർമാൻ അബ്ദുൾ കലാം ആസാദ്, ജില്ലാ സെക്രട്ടറി അനൂപ് മോഹൻ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് രജനി സുനിൽ, സുജാത മോഹൻ, ജനറൽ സെക്രട്ടറി ഷീജ മുരളീധരൻ, ജില്ലാ സെക്രട്ടറി സെലീന ഷംസുദീൻ, കെ.പി.ജി.ഡി.നിയോജക മണ്ഡലം പ്രസിഡൻറൻമാരായ എം.ആർ.ജയപ്രസാദ്, കലാധരൻ പിള്ള, സെക്രട്ടറിമാരായ പ്രകാശ് പി.മാത്യു, പി.കെ.ഏബ്രഹാം, കെ.പി.എം.സി.ബ്ലോക്ക് പ്രസിഡൻറ് സജിനി മോഹൻ, വത്സമ്മ രാജു, സരള ലാൽ, സുമതി രമണൽ, ഷീജ വി.എസ്, വത്സമ്മ രാജു, സജിനി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...