നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു ; വീട്ടിൽ തുടർചികിത്സ നൽകാൻ കുടുംബം

For full experience, Download our mobile application:
Get it on Google Play

മുംബൈ: ചികിത്സയിലായിരുന്ന മുതിർന്ന ബോളിവുഡ് നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു. ഇന്ന് പുലർച്ചയോടെയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് 89 കാരനായ നടൻ മടങ്ങിയത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 31നായിരുന്നു നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പതിവ് പരിശോധനയ്ക്കു വേണ്ടിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് ധർമ്മേന്ദ്രയുടെ സംഘം പിന്നീട് സ്ഥിരീകരിച്ചിരുന്നു. രാവിലെ 7.30 ഓടെ ധർമ്മേന്ദ്രയെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രിയിലെ ഡോക്ടർ പ്രതിത് സംദാനി പറഞ്ഞു.

വീട്ടിൽ ചികിത്സ നൽകാൻ കുടുംബം തീരുമാനിച്ചുവെന്നും ഡോക്ടർ പറഞ്ഞു. നേരത്തെ ധർമേന്ദ്ര അന്തരിച്ചുവെന്ന തരത്തിൽ വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചിരുന്നു. ഇതിനെതിരെ നടന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾ തിടുക്കം കാട്ടി തെറ്റായ വർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് മകൾ ഇഷ ഡിയോൾ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...