കൈപ്പട്ടൂർ സ്വദേശിയുടെ ഒരു മാസത്തെ പ്രണയം – ബിരിയാണി കഴിച്ച് കൈകഴുകാൻ പോയ തക്കത്തിന് വാട്സാപ്പ് കാമുകി സ്കൂട്ടറുമായി മുങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആദ്യമായി കാമുകിയെ കാണാനെത്തിയ യുവാവിന് നഷ്ടമായത് തന്റെ പുത്തൻ സ്കൂട്ടർ. ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയ തക്കത്തിന് യുവാവിന്റെ സ്കൂട്ടറുമായി കാമുകി കടന്നുകളയുകയായിരുന്നു. കൊച്ചിയിലാണ് സംഭവം നടന്നത്. പരാതിയുമായി യുവാവ് പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഒരുമാസത്തെ ഓൺലൈൻ പ്രണയത്തിനൊടുവില്‍ കാമുകിയെ ആദ്യമായി കാണാനെത്തിയതായിരുന്നു 24കാരനായ കൈപ്പട്ടൂർ സ്വദേശി. മൂന്ന് മാസം മുന്‍പ് വാങ്ങിയ സ്കൂട്ടറിലാണ് എത്തിയത്. വാട്സ് ആപ്പിൽ നമ്പർ മാറി അയച്ച സന്ദേശത്തിൽ നിന്നാണ് ബന്ധത്തിന്റെ തുടക്കം.

ഒടുവിൽ ഇരുവരും കൊച്ചിയിലെ മാളില്‍ നേരിൽ കാണാൻ തീരുമാനിക്കുകയായിരുന്നു. കാമുകിക്ക് തന്നേക്കാള്‍ പ്രായമുണ്ടെന്ന് യുവാവ് തിരിച്ചറിഞ്ഞെങ്കിലും ഒരേ പ്രായമാണെന്ന് യുവതി വിശ്വസിപ്പിച്ചു. പിന്നീട് മാളിലെ ഫുഡ്കോര്‍ട്ടില്‍ കൊണ്ടുപോയി ബിരിയാണിയും ജ്യൂസും വാങ്ങി. യുവാവാണ് ബിൽ തുക നൽകിയത്. യുവാവ് കൈകഴുകാന്‍ പോയ സമയം സ്കൂട്ടറിന്റെ താക്കോലെടുത്ത് മുങ്ങിയ യുവതി സ്കൂട്ടറുമായി സ്ഥലം വിടുകയായിരുന്നു. ഇതോടെയാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ യുവതി സ്കൂട്ടറുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...