ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് നടൻ ജഗദീഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിച്ചത് വലിയൊരു ബഹുമതിയായി കാണുന്നുവെന്നും എന്നാൽ വിനയപൂർവ്വം ആ പദവി നിരസിക്കുകയാണെന്നും നടൻ ജഗദീഷ്. തന്റെ ഈ നിലപാട് ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സിനിമയിലെ നല്ല വേഷങ്ങൾ ചെയ്യുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്നും, അതിനാലുള്ള സമയക്കുറവ് കാരണം ഇത്തരമൊരു ഉത്തരവാദിത്തപ്പെട്ട പദവി ഏറ്റെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്നുമാണ് ജഗദീഷ് പറഞ്ഞത്.

ഇത്രയും വലിയൊരു സ്ഥാനത്തിരിക്കുന്ന വ്യക്തി തന്റെ സമയത്തിന്റെ ഭൂരിഭാഗവും അതിനുവേണ്ടി മാറ്റിവെക്കാൻ കഴിയുന്ന ഒരാളായിരിക്കണം എന്നാണ് തന്റെ കാഴ്ചപ്പാടെന്നും, നിലവിലെ സാഹചര്യത്തിൽ തനിക്ക് അതിന് സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. തന്റെ പേര് ഈ സ്ഥാനത്തേക്ക് പരിഗണിച്ചതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...