വിതുരയിൽ 50 കിലോ ഭാരമുള്ള ഭീമൻ പെരുമ്പാമ്പിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജില്ലയുടെ മലയോര മേഖലയായ വിതുര മംഗലയിൽ ജനവാസ മേഖലയിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ വനംവകുപ്പ് പിടികൂടി. പുരയിടത്തിൽ കാട് വെട്ടുന്നതിനിടെ തൊഴിലാളികളാണ് ഈ കൂറ്റൻ പാമ്പിനെ ആദ്യം കണ്ടത്. പിടികൂടിയ പാമ്പിന് ഏകദേശം 50 കിലോയോളം ഭാരവും 13 അടിയോളം നീളവുമുണ്ട്. സാധാരണഗതിയിൽ പെരുമ്പാമ്പുകൾ ശാന്തസ്വഭാവം കാണിക്കാറാണുള്ളതെങ്കിലും ഈ പാമ്പ് അതീവ ആക്രമണ സ്വഭാവമാണ് പ്രകടിപ്പിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വിവരമറിയിച്ചതിനെത്തുടർന്ന് ആർ.ആർ.ടി അംഗമായ റോഷ്നിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പാമ്പിനെ സാഹസികമായി പിടികൂടുകയായിരുന്നു. ഏറെ പ്രയത്നത്തിനൊടുവിലാണ് പാമ്പിനെ കൂട്ടിലാക്കാൻ സാധിച്ചത്. നിലവിൽ പാമ്പിനെ പരുത്തിപ്പള്ളിയിലെ ഫോറസ്റ്റ് ആസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. പരിശോധനകൾക്ക് ശേഷം ഇതിനെ ഉൾക്കാട്ടിൽ തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....

മാസപ്പടി കേസ് ; അന്വേഷണവുമായി ഇഡി മുന്നോട്ട് ; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ്

0
കൊച്ചി: മാസപ്പടി കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്. കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി...