കോട്ടയം രാമപുരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; ഒൻപത് പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പാലാ : കോട്ടയം പാലാ രാമപുരം ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസും നാഷണൽ പെർമിറ്റ് ലോറിയും വെണ്ണാട് ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായി . അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ബസ് യാത്രക്കാരായ ഏഴ് പേർക്കും രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാർക്കുമാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ പാലായിലെയും ചേപ്പുകൂലയിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽ രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാരുടെ പരിക്ക് ഗുരുതരമാണ്.

കെഎസ്ആർടിസി ഡ്രൈവറുടെ കാലിന് ഒടിവുണ്ട്. മറ്റ് യാത്രക്കാരുടെ പരിക്ക് നിസ്സാരമാണെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് തൊടുപുഴ-രാമപുരം-പാലാ റൂട്ടിൽ ഒരു മണിക്കൂറോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. റോഡിൽ കിടന്ന വാഹനങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ വൈകിയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ രാമപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...