തിരുവനന്തപുരം : നെല്ല് സംഭരിച്ച് കർഷകർക്ക് പണം നൽകിയില്ലെന്ന് നടന്‍ ജയസൂര്യ പറഞ്ഞത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാകാമെന്ന് കൃഷി മന്ത്രി പി.പ്രസാദ്. വസ്തുതകൾ മനസിലാക്കി നടന്‍ ജയസൂര്യ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിമർശിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്. വസ്തുതകൾ മനസിലാക്കുമ്പോൾ തിരുത്തുകയാണ് വേണ്ടതെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. തെറ്റുതിരുത്താതെ പുതിയ വാദങ്ങൾ നിരത്തി പ്രതിരോധിക്കാനുള്ള തത്രപാടിലാണ് ജയസൂര്യയും കൃഷ്ണപ്രസാദും. സർക്കാർ ബാങ്കുകളിൽ നിന്നും കർഷകർക്ക് വായ്പയായി നൽകുന്ന തുക സർക്കാരാണ് തിരിച്ചടക്കുന്നത്. കേന്ദ്ര വിഹിതം ലഭിക്കുന്നതിലുള്ള കാലതാമസമാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം,= നെല്ല് സംഭരിച്ച പണം നൽകുന്നതിൽ സപ്ലൈകോയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കേരളത്തിലെ കർഷകർക്ക് ലഭിക്കേണ്ട പണം പല കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം വൈകിപ്പിക്കുകയാണ്. വായ്പയായിട്ടാണ് നെല്ല് സംഭരിച്ച തുക നൽകുന്നതെന്ന നടൻ കൃഷ്ണപ്രസാദിന്‍റെ വാദം തെറ്റാണ്. 637 കോടി രൂപയാണ് കേന്ദ്രം നൽകാനുള്ള കുടിശികയെന്നും ജി ആർ അനിൽ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























