പണി വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ജോജു ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പണി വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ജോജു ജോര്‍ജ്. തന്റെ സിനിമയ്‌ക്കെതിരെ മോശം റിവ്യൂ പോസ്റ്റ് ചെയ്ത എല്ലാവര്‍ക്കെതിരെയും പ്രതികരിക്കുകയല്ല താന്‍ ചെയ്തതെന്നും ആദര്‍ശിന്റെ കാര്യം മറ്റൊന്നാണെന്നും ജോജു മാധ്യമങ്ങളോട് വിശദീകരിച്ചു. ഒരാളിരുന്ന് പല ഗ്രൂപ്പുകളില്‍ സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യു പറയുന്നു. അയാള്‍ പേഴ്‌സണല്‍ പോസ്റ്റില്‍ പോലും സിനിമ കാണരുതെന്ന് കമന്റ് ചെയ്തു. സ്‌പോയ്‌ലര്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ഘട്ടത്തിലാണ് താന്‍ പ്രതികരിച്ചതെന്നും ജോജു പറഞ്ഞു. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളണമെന്ന് തനിക്കെതിരെ ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള വിമര്‍ശനങ്ങളെ എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്ന് മനസിലാകുന്നില്ലെന്ന് ജോജു പറയുന്നു.

തന്റെ അവകാശങ്ങള്‍ അപ്പോള്‍ എവിടെ പറയുമെന്ന് ജോജു ചോദിച്ചു. സിനിമയ്‌ക്കെതിരെ ഒരുപാട് നെഗറ്റീവ് റിവ്യൂ വന്നു. അതിനോടൊന്നും താന്‍ ഒരുതരത്തിലും പ്രതികരിച്ചിട്ടില്ല. ഇത് എയറിലായി. അത് തന്റെ ഗതികേടാണെന്നും ജോജു ജോര്‍ജ് വ്യക്തമാക്കി. ആദര്‍ശും ജോജുവും തമ്മിലുള്ള ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രണ്ട് അഭിപ്രായങ്ങളാണ് ഉയരുന്നത്. വിമര്‍ശനങ്ങള്‍ ഏത് പരിധിവരെയാകാം, വിമര്‍ശനങ്ങള്‍ എങ്ങനെ ഉള്‍ക്കൊള്ളണം എന്നിങ്ങനെ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ജോജു ആദര്‍ശിനെതിരെ നിയമനടപടി സ്വീകരിച്ചാല്‍ നിയമപോരാട്ടത്തില്‍ ആദര്‍ശിനൊപ്പം നില്‍ക്കുമെന്ന് കെഎസ്‌യുവും അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...