തനിക്കും കുടുംബത്തിനുമെതിരായ പോലീസ് കേസിൽ വിശദമായ പ്രതികരണവുമായി നടൻ കൃഷ്ണകുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരായ പോലീസ് കേസിൽ വിശദമായ പ്രതികരണവുമായി നടൻ കൃഷ്ണകുമാറും കുടുംബവും. മകൾ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ തട്ടിക്കൊണ്ടുപോകൽ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെ ആദ്യം പരാതി നൽകിയിരുന്നുവെന്ന് കൃഷ്ണകുമാർ വെളിപ്പെടുത്തി. 69 ലക്ഷം രൂപയാണ് കാണാതായിരിക്കുന്നതെന്ന് കൃഷ്ണകുമാർ വ്യക്തമാക്കുന്നു. ‘2021 ൽ ആരംഭിച്ച സ്ഥാപനമാണിത്. വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരികയാണ്. ദിയയുടെ കല്യാണത്തിന് ശേഷം പ്ര​ഗ്നന്റ് ആയ സമയത്ത്, ആദ്യത്തെ അഞ്ച് മാസം വീടും ആശുപത്രിയുമായി കഴിയേണ്ടി വന്നു’.

‘ഈ കുട്ടികൾ ഇവിടെ നേരത്തെ ജോലി ചെയ്തവരാണ്. ഇവരുമായി നല്ല ബന്ധമാണ്. അതുകൊണ്ട് അവരെ വിശ്വസിച്ച് കാര്യങ്ങൾ നടത്തി. കുറച്ച് കഴിഞ്ഞപ്പോഴാണ് ഓഡിറ്റർ അറിയിക്കുന്നത്, ചെറിയൊരു പ്രശ്നം കാണുന്നുണ്ട്. വരവും സ്റ്റോക്കും തമ്മിൽ മാച്ചാകുന്നില്ല. അത് ചോദിച്ചപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ചോദിച്ചപ്പോൾ കുറച്ച് പൈസ ഞങ്ങളെടുത്തു. തിരിച്ചു തരാമെന്ന് അവർ പറയുന്നു. അങ്ങനെ എന്റെ ഓഫീസിലെത്തി 8,82,000 രൂപ തരുന്നു. കണക്ക് എടുത്ത് നോക്കിയപ്പോൾ 69 ലക്ഷം രൂപയാണ് പോയിരിക്കുന്നത്.’ മകളുടെ ക്യു ആർ കോഡ് ഉപയോ​ഗിച്ചാണ് പണം തട്ടിയെടുത്തതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...