‘ജയ്ഷെ മുഹമ്മദിനെ ഇല്ലാതെയാക്കൂ, മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കു; പാകിസ്താനോട് അമേരിക്കൻ നേതാവ് ബ്രാഡ് ഷെർമാൻ

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ: പഹൽഗാം ഭീകരാക്രമണവും പാകിസ്താൻ്റെ സൈനിക നടപടിയും വിശദീകരിക്കാൻ അമേരിക്കയിൽ പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിനെ ഇല്ലാതെയാക്കാൻ പാകിസ്താൻ സാധ്യമായതെല്ലാം ചെയ്യണമെന്നും മത ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുതിർന്ന രാഷ്ട്രീയേനേതാവ് ബ്രാഡ് ഷെർമാൻ പ്രതിനിധി സംഘത്തോട് ആവശ്യപ്പെട്ടു. കുപ്രസിദ്ധ ഭീകരൻ ഒസാമ ബിൻ ലാദനെ കണ്ടെത്താൻ സഹായിച്ച ഡോ. ഷാകിൽ അഫ്രീദിയെ ജയിലിൽ നിന്ന് വിട്ടയക്കാനും ഷെർമാൻ ആവശ്യപ്പെട്ടു. പാകിസ്താൻ എംപി ബിലാവൽ ബുട്ടോയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമേരിക്കയിൽ എത്തിയിട്ടുള്ളത്. ഇന്ത്യൻ സംഘം കൂടിക്കാഴ്ച നടത്തിയത് പോലെ മുതിർന്ന അമേരിക്കൻ രാഷ്ട്രീയനേതാക്കളെയും പൗരപ്രമുഖരേയും കാണാനാണ് പാക് സംഘത്തിന്റെയും പദ്ധതി.

ഇതിന്റെ ഭാഗമായിട്ടായിരുന്നു ബ്രാഡ് ഷെർമാനുമായുള്ള കൂടിക്കാഴ്ച. ‘പാകിസ്താനി പ്രതിനിധികളോട് ഭീകരവാദത്തിനെ നേരിടാനും, ഡാനിയേൽ പേർളിനെ വധിച്ച ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയെ ഇല്ലാതെയാക്കാനും ആവശ്യപ്പെട്ടു’ എന്ന് ചർച്ചകൾക്ക് ശേഷം ബ്രാഡ് ഷെർമാൻ എക്‌സിൽ കുറിച്ചു. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഒരുക്കാനും ഷെർമാൻ ആവശ്യപ്പെട്ടു. ‘ക്രൈസ്തവർ, ഹിന്ദുക്കൾ, അഹമ്മദിയ മുസ്ലിങ്ങൾ തുടങ്ങിയ മതന്യൂനപക്ഷങ്ങൾക്ക് അവരുടെ വിശ്വാസങ്ങൾ ആചരിക്കാനും, ഭയപ്പാടില്ലാതെ രാജ്യത്ത് ജീവിക്കാനും കഴിയണം. നീതി അവർക്കും ഉറപ്പാക്കണം’ ബ്രാഡ് ഷെർമാൻ പറഞ്ഞു. ഒസാമ ബിൻ ലാദനെ കണ്ടെത്താൻ അമേരിക്കയെ സഹായിച്ച ഡോ ഷാകിൽ അഫ്രീദിയെ തടവിൽ നിന്ന് വിട്ടയക്കാനും ഷെർമാൻ ആവശ്യപ്പെട്ടു. ഖൈബർ പക്തുൻഖ്വ മേഖലയിൽ പോളിയോ വാക്‌സിനേഷൻ സംഘടിപ്പിച്ച്, ബിൻ ലാദന്റെ കുടുംബാങ്ങങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ അമേരിക്കയെ സഹായിച്ചത് ഷാകിൽ അഫ്രീദിയാണ്. 2012ൽ അഫ്രീദിയെ പാകിസ്താൻ കോടതി 33 വർഷത്തെ തടവിന് വിധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...