വഴുതക്കാട് വാഹനാപകടക്കേസിൽ നടൻ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വഴുതക്കാട് വാഹനാപകടക്കേസിൽ നടൻ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്. അപകടസമയത്ത് മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മണിയൻ പിള്ള രാജു പറഞ്ഞു. അപകടം ഉണ്ടായപ്പോൾ വാഹനം നിർത്താതെ പോയത് തെറ്റാണ്, അത് പേടി കൊണ്ടായിരുന്നുവെന്നും നടൻ പറഞ്ഞു. വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബ്ബിന് സമീപത്ത് വെച്ച് മണിയൻപിള്ള രാജുവിന്റെ കാർ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് പരുക്കേറ്റിരുന്നു. ഫെബ്രുവരി 5ന് രാത്രിയാണ് സംഭവം.

മണിയൻപിള്ള വാഹനം നിർത്താതെ പോയത് വലിയ വിവാദമായിരുന്നു. വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബ്ബിൽനിന്ന് മണിയൻപിള്ള രാജുവിന്റെ കാർ റോഡിലേക്കിറങ്ങവേയാണ് ബൈക്കിടിച്ചത്. അന്ന് വാഹനം നിർത്താതെ പോയ മണിയൻപിള്ള രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തില്ല. വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയെങ്കിലും നടൻ സ്ഥലത്തുണ്ടായാരുന്നില്ല. സംഭവം വാർത്തയായതോടെ പിറ്റേന്ന് മണിയൻപിള്ള രാജു നേരിട്ട് പോലീസ് സ്റ്റേഷനിലെത്തുകയും പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. താൻ മദ്യപിച്ചിരുന്നില്ലെന്ന് മണിയൻപിള്ള രാജു തുടക്കം മുതൽ അവകാശപ്പെട്ടിരുന്നെങ്കിലും പോലീസ് രക്തസാംപിൾ പരിശോധനയ്ക്ക് അയച്ചു. രണ്ട് മാസത്തിനുശേഷമാണ് പരിശോധനാഫലം വന്നത്. കാർ അമിതവേഗതയിൽ ആയിരുന്നില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...