തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനും അമ്മയിലെ കൂട്ട രാജിക്കും പിന്നാലെ പ്രതികരണവുമായി മോഹൻലാൽ. 12 ദിവസങ്ങൾക്ക് ശേഷം ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്കാണ് മോഹൻലാൽ മാദ്ധ്യമങ്ങളെ കാണുക. തിരുവനന്തപുരത്ത് വച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പരിപാടിക്ക് പിന്നാലെ മാദ്ധ്യമങ്ങളെ കാണാനാണ് തീരുമാനം. ഹേമ കമ്മിറ്റി റിപ്പോർട്ടുമായും അമ്മയിലെ ഭിന്നതയുമായും സഹപ്രവർത്തകർക്കെതിരായ ലൈംഗിക പീഡനാരോപണങ്ങളുമായും ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മോഹൻലാൽ മറുപടി നൽകുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നത് മുതൽ മോഹൻലാൽ മൗനത്തിലായിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മാറിനിന്ന മോഹൻലാലിന് പകരം അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് റിപ്പോർട്ടിൽ വാർത്താ സമ്മേളനവും നടത്തി. ആ വാർത്താ സമ്മേളനം താരസംഘടനയുടെ പതനത്തിലേക്കും വഴിവച്ചു. സമകാലീനരും സഹപ്രവർത്തകരുമായ നടന്മാർക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ രാജിവച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























