മുംബൈ: ബോളിവുഡ് താരം നിതേഷ് പാണ്ഡെയെ (51) ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാസിക്കിനു സമീപം ഇഗ്താപുരിയില്‍ ഷൂട്ടിങ്ങിനെത്തിയ പാണ്ഡെ താമസിച്ച ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെന്ന് ഇദ്ദേഹം സഹായിയെ വിളിച്ച് അറിയിച്ചിരുന്നു. മുറി തുറന്നു നോക്കുമ്പോള്‍ നിതേഷ് പാണ്ഡെയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട് വന്നതിന് ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. അര്‍പിതയാണു നിതേഷ് പാണ്ഡെയുടെ ഭാര്യ. അര്‍പിതയുടെ സഹോദരന്‍ സിദ്ധാര്‍ഥ് ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്. അതേസമയം നിതേഷ് പാണ്ഡെയെക്ക് ഹൃദയസംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സഹോദരന്‍ അറിയിച്ചു. മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിട്ടുണ്ട്. ഇതോടെ ഹോട്ടല്‍ ജീവനക്കാരെയും നടനുമായി അടുപ്പമുള്ളവരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.