തനിക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണത്തിൽ പ്രതികരിച്ച് നടൻ വിജയ് സേതുപതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തനിക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണത്തിൽ ഒടുവിൽ മൌനം വെടിഞ്ഞ് നടൻ വിജയ് സേതുപതി. ആരോപണങ്ങൾ നിഷേധിച്ച താരം ഇതിനെതിരെ പരാതി നൽകുമെന്നും ഡെക്കാൺ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. “എന്നെ ദൂരെ നിന്ന് പോലും അറിയാവുന്ന ആരും ഇത് കേട്ട് ചിരിക്കും. എനിക്ക് എന്നെത്തന്നെ അറിയാം. ഇത്തരം വൃത്തികെട്ട ആരോപണങ്ങൾ കൊണ്ട് എന്നെ അസ്വസ്ഥനാക്കാൻ കഴിയില്ല. എന്‍റെ കുടുംബവും അടുത്ത സുഹൃത്തുക്കളും അസ്വസ്ഥരാണ്, പക്ഷേ ഞാൻ അവരോട് പറയും, ‘ഇത് അങ്ങനെയാകട്ടെ. ഈ സ്ത്രീ ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. ഒരു നിമിഷത്തെ പ്രശസ്തിക്ക് വേണ്ടിയുള്ള പ്രവൃത്തി, അവൾ അത് ആസ്വദിക്കട്ടെ” സേതുപതി പറഞ്ഞു. “ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്. ഏഴ് വർഷമായി എല്ലാത്തരം കുപ്രചാരണങ്ങളും ഞാൻ നേരിടുന്നു. ഇതുവരെ അത്തരം ടാർഗെറ്റിംഗ് എന്നെ ബാധിച്ചിട്ടില്ല. ഒരിക്കലും അങ്ങനെ സംഭവിക്കില്ല.” അദ്ദേഹം പറഞ്ഞു.

എക്സ് അക്കൌണ്ടിലൂടെയായിരുന്നു രമ്യ മോഹൻ എന്ന യുവതിയുടെ ആരോപണം. ‘കോളിവുഡിലെ മയക്കുമരുന്ന്, കാസ്റ്റിങ് കൗച്ച് സംസ്‌കാരം വെറും തമാശയല്ല. മാധ്യമങ്ങളിൽ അറിയപ്പെടുന്ന മുഖവും ഇപ്പോൾ എനിക്കറിയാവുന്നതുമായ ഒരു പെൺകുട്ടി, ഒരിക്കലും പരിചിതമല്ലാത്ത ഒരു ലോകത്തേക്ക് വലിച്ചിഴക്കപ്പെട്ടു. അവൾ ഇപ്പോൾ റിഹാബിലാണ്. മയക്കുമരുന്നും മാനിപ്പുലേഷനും ചൂഷണവും ഈ മേഖലയിൽ സാധാരണയാണ്. കാരവൻ ഫേവേഴ്സിന് വേണ്ടി വിജയ് സേതുപതി രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഡ്രൈവിന് 50,000 രൂപയും. എന്നിട്ട് സോഷ്യൽ മീഡിയയിൽ പുണ്യാളനായി അഭിനയിക്കുന്നു. അയാൾ വർഷങ്ങളോളം അവളെ ഉപയോഗിച്ചു. ഇത് ഒരു കഥ മാത്രമല്ല. എന്നിട്ടും മാധ്യമങ്ങൾ ഇത്തരം പുരുഷന്മാരെ വിശുദ്ധന്മാരെ പോലെ ആരാധിക്കുന്നു. ഡ്രഗ്- സെക്സ് നെക്സസ് യാഥാർത്ഥ്യമാണ്. തമാശയല്ല” എന്നാണ് യുവതി എക്സിൽ കുറിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...