മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​നം : പ്രതികളെ വെറുതെ വിട്ടതിനെതിരെ ഇരകളുടെ കുടുംബം ഹൈക്കോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

മുംബൈ: മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​ന കേ​സി​ൽ മുൻ ഭോപാൽ ബിജെപി എംപി പ്രഗ്യാസിങ് സിങ് ഠാക്കൂർ അടക്കമുള്ള പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഇരകളുടെ അഭിഭാഷകൻ ഷാഹിദ് നദീം. ഒന്നിനും ഒരു തെളിവും ഇല്ലെന്ന് പറഞ്ഞാണ് ബിജെപി മുൻ എംപി പ്രഗ്യാസിങ് ഠാക്കൂർ ഉൾപ്പെടെ ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. സ്​​ഫോ​ട​നം നടന്നുവെന്നത് കോടതിയിൽ തെളിഞ്ഞ കാര്യമാണ്. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ഷാഹിദ് നദീം അറിയിച്ചു. അതേസമയം വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമോയെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദീൻ ഉവൈസി ചോദിച്ചു.

2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ടാണ് മുംബൈ പ്രത്യേ​ക എൻഐഎ കോടതി വിധി പറഞ്ഞത്. 17 വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്.പ്ര​ജ്ഞ സി​ങ്​ ഠാ​ക്കൂ​ർ, സൈ​നി​ക ഇ​ന്റ​ലി​ജ​ൻ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ല​ഫ്. കേ​ണ​ൽ പ്ര​സാ​ദ്​ പു​രോ​ഹി​ത്, റി​ട്ട. മേ​ജ​ർ ര​മേ​ശ്​ ഉ​പാ​ധ്യാ​യ്, അ​ജ​യ്​ രാ​ഹി​ക​ർ, സു​ധാ​ക​ർ ദ്വി​വേ​ദി, സു​ധാ​ക​ർ ച​തു​ർ​വേ​ദി, സ​മീ​ർ കു​ൽ​ക​ർ​ണി എ​ന്നി​വ​രെയാണ് തെളിവി​ല്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്. കേസിൽ രാ​മ​ച​ന്ദ്ര ക​ൽ​സങ്ക​ര അ​ട​ക്കം ര​ണ്ടു​​പേ​ർ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...