സിനിമയില്‍ നിന്ന് ചിന്ന ബ്രേക്ക് എടുക്കാനൊരുങ്ങി വിജയ് ; ലക്ഷ്യം 2026 തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ?

For full experience, Download our mobile application:
Get it on Google Play

തമിഴ് സിനിമാ താരം വിജയ് സിനിമ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോര്‍ട്ട്. വിജയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയിലാണ് താരം അഭിനയത്തിന് ഒരു ചിന്ന ബ്രേക്ക് എടുത്ത് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്. അടുത്തിടെ തമിഴ്നാട്ടിലെ 234 നിയമസഭ മണ്ഡലങ്ങളിലെയും പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ തന്‍റെ ആരാധക സംഘടനയായ മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയില്‍ വിജയ് രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു.

മാതാപിതാക്കളോട് പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് ഉപദേശിക്കണമെന്ന് കുട്ടികളോട് പറഞ്ഞ വിജയ് വിദ്യാര്‍ഥികളെ ഭാവി വോട്ടര്‍മാര്‍ എന്നാണ് വിശേഷിപ്പിച്ചത്. തന്‍റെ സിനിമകളുടെ ഓഡിയോ ലോഞ്ച് വേദികളില്‍ പലതവണ രാഷ്ട്രീയം പറഞ്ഞിട്ടുള്ള വിജയ് ഒരു പൊതുചടങ്ങില്‍ ‘അരസിയല്‍’ സംസാരിക്കുന്നത് ആദ്യമായിരുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്നതിന്‍റെ തെളിവായാണ് മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഇതിനെ ചൂണ്ടിക്കാട്ടിയത്.

നിലവില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന സിനിമയ്ക്ക് ശേഷം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി 68 എന്ന ചിത്രത്തിലാകും വിജയ് അഭിനയിക്കുക. 2024 ദീപാവലിക്ക് റിലീസ് പ്ലാന്‍ ചെയ്യുന്ന ചിത്രത്തിന് ശേഷം വിജയ് സിനിമ അഭിനയത്തില്‍ നിന്ന് താല്‍കാലിക ഇടവേളയെടുത്ത് രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം. 2026 ലെ നിയമസഭ തെര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. വിജയുടെ ആരാധകകൂട്ടായ്മ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. പുതിയ വാർത്തകളോട് വിജയോ ആരാധക കൂട്ടായ്മയോ പ്രതികരിച്ചിട്ടില്ല.

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് ചിത്രം ലിയോയുടെ ഓഡിയോ ലോഞ്ചില്‍ വെച്ച് വിജയ് തന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും അഭ്യൂഹമുണ്ട്. സാധാരണയായി വിജയ് ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചിന് വേദിയാകാറുള്ള ചെന്നൈയ്ക്ക് പകരം മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ഒരു മൈതാനത്ത് ലിയോയുടെ ഓഡിയോ ലോഞ്ച് നടത്താനാണ് അണിറക്കാര്‍ പദ്ധതിയിടുന്നത്. കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു വന്‍ പരിപാടിയാണ് ലിയോ ടീം ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.  വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ കരുതലോടെയാണ് മറ്റ് പാര്‍ട്ടികള്‍ ഉറ്റുനോക്കുന്നത്. ഡിഎംകെ,അണ്ണാ ഡിഎംകെ പാര്‍ട്ടികള്‍ ശക്തമായ തമിഴകത്ത് വിജയ് കാന്തിന് ശേഷം മറ്റൊരു സിനിമാ താരത്തിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാകുമോ എന്നതും ചര്‍ച്ചയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു ; മകൾക്ക് ആശ്രിത നിയമനം...

0
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ...

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...