എറണാകുളം: മോശമായ നേതാക്കളെ നേതൃത്വം നിയന്ത്രിക്കണമെന്ന് നടിയും മോഡലുമായ റിനി ജോർജ്. പലപ്രാവശ്യം പല മുതിർന്ന നേതാക്കളോടും തന്റെ പ്രശ്നങ്ങൾ പറഞ്ഞിരുന്നു. അവിടെയും ‘who cares’ എന്ന ഭാവമാണ് ഉണ്ടായിരുന്നത്. മറ്റ് സുഹൃത്തുക്കളും സമാനപ്രശ്നം ഉന്നയിച്ചിരുന്നു. അവർക്ക് കൂടി വേണ്ടിയാണ് താൻ സംസാരിക്കുന്നത്. പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് തുടർനടപടികൾ എന്തെങ്കിലുമുണ്ടാകുമോ എന്ന് നോക്കി മറ്റു പ്രതികരണങ്ങളുണ്ടാകുമെന്നും റിനി പറഞ്ഞു. യുവ രാഷ്ട്രീയ നേതാവ് മോശമായി പെരുമാറി എന്ന നടിയുടെ വെളിപ്പെടുത്തലിൽ ഇന്ന് കൂടുതൽ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉണ്ടായേക്കും. ജനപ്രതിനിധിയായ യുവ നേതാവ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചെന്നുമാണ് വെളിപ്പെടുത്തൽ. ഇയാൾ ഭാഗമായ പ്രസ്ഥാനത്തിൽ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നും റിനി വ്യക്തമാക്കി. വെളിപ്പെടുത്തൽ പുറത്തുവന്നത് കോൺഗ്രസിന് തലവേദന ആയിട്ടുണ്ട്. വിവാദം തുടരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























