നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയപരിധി നാളെ അവസാനിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും. 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് അടുത്തയാഴ്ച പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  കാവ്യാ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും.

നോട്ടീസ് നൽകിയിട്ടും ദിലീപിന്‍റെ അടുത്ത ബന്ധുക്കളടക്കമുള്ളവർ, ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇത്തരത്തിൽ കാലതാമസമുണ്ടായതിനാൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നാണ് ആവശ്യം. നിലവിലെ അന്വേഷണ പുരോഗതി റിപ്പോർട്ടും ശേഷിക്കുന്ന നടപടികളും കോടതിയെ അറിയിക്കും.

ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി നടൻ ദിലീപിന്‍റെ അഭിഭാഷകൻ രംഗത്തെത്തിയിരുന്നു. അഡ്വ. ഫിലിപ്പ് ടി വർഗീസാണ് ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നൽകിയത്. എഡിജിപി എസ് ശ്രീജിത് ഉൾപ്പെടെയുളള ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. പൊതു സമൂഹത്തിൽ കേസിലെ പ്രതികളേയും അവരുടെ ബന്ധുക്കളേയും അഭിഭാഷകരെയും ജുഡീഷ്യറിയെ തന്നെയും അപമാനിക്കാൻ ഉദ്യോഗസ്ഥ‍ർ  ശ്രമിക്കുകയാണ്. ഇതിന് പിന്നിൽ ആസൂത്രിത ഗൂഡാലോചനയുണ്ട്.

തുടരന്വേഷണത്തിന് കാരണക്കാരനായ സംവിധായകൻ ബാലചന്ദ്രകുമാർ എ‍ഡിജിപി  എസ് ശ്രീജിത്തിന്‍റെ  കുടുംബ സുഹൃത്താണ്. കേസുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകൾ അടക്കം മായ്ക്കാൻ ദിലീപ് ആദ്യം സമീപിച്ച സൈബർ വിദഗ്ധൻ സായി ശങ്കർ കീഴടങ്ങിയിട്ടും ഇയാൾ പ്രതിയായ മറ്റ് തട്ടിപ്പ് കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും പോലീസ് കസ്റ്റഡിയിരിക്കെ സായി ശങ്കറിന്‍റെ അഭിമുഖത്തിന് മാധ്യമങ്ങൾക്ക് അവസരം നൽകിയെന്നും പരാതിയിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...